കേരളം

kerala

ETV Bharat / sports

Pakistan vs South Africa Toss Report നിലനില്‍പ്പിന്‍റെ പോരാട്ടത്തില്‍ രണ്ട് മാറ്റങ്ങളുമായി പാകിസ്ഥാന്‍; പ്രോട്ടീസ് നിരയില്‍ മൂന്ന് മാറ്റം - ഏകദിന ലോകകപ്പ് 2023

ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) ബാറ്റിങ് തിരഞ്ഞെടുത്തു.

Pakistan vs South Africa Toss Report  Pakistan vs South Africa  Babar Azam  Temba Bavuma  പാകിസ്ഥാന്‍ vs ദക്ഷിണാഫ്രിക്ക  ബാബര്‍ അസം  ടെംബ ബാവുമ  ഏകദിന ലോകകപ്പ് 2023  Cricket World Cup 2023
Pakistan vs South Africa Toss Report

By ETV Bharat Kerala Team

Published : Oct 27, 2023, 1:45 PM IST

Updated : Oct 27, 2023, 2:43 PM IST

ചെന്നൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന് എതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ബോളിങ് (Pakistan vs South Africa Toss Report). ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് പാകിസ്ഥാന്‍ കളിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന സ്ഥിരം നായകന്‍ ടെംബ ബാവുമ (Temba Bavuma) തിരികെ എത്തി. ഇതടക്കം മൂന്ന് മാറ്റങ്ങളാണ് ദക്ഷിണാഫ്രിക്ക വരുത്തിയത്. ബാവുമയെ കൂടാതെ തബ്രിസ് ഷംസിയും കഗിസോ റബാഡയുമാണ് ടീമിലെത്തിയത്.

ഈ ഏകദിന ലോകകപ്പിലെ 26-ാം മത്സരമാണിത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും ഇറങ്ങുന്നത്.

പാകിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍): അബ്ദുള്ള ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ(ഡബ്ല്യു), സൗദ് ഷക്കീൽ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്.

ദക്ഷിണാഫ്രിക്ക(പ്ലേയിങ് ഇലവന്‍): ക്വിന്‍റൺ ഡി കോക്ക് (ഡബ്ല്യു), ടെംബ ബാവുമ (സി), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, തബ്രിസ് ഷംസി, ലുങ്കി എൻഗിഡി

ഒന്നാം സ്ഥാനം ലക്ഷ്യം വച്ച് പ്രോട്ടീസ്: ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിജയങ്ങളാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ ടീമുകളെ തോല്‍പ്പിച്ച പ്രോട്ടീസിന് മൂന്നാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് തോല്‍വി വഴങ്ങി. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ടിനേയും ബംഗ്ലാദേശിനേയും കീഴടക്കിക്കൊണ്ട് ടീം വിജയ വഴിയിലേക്ക് തിരികെ എത്തി.

ഇതോടെ ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചായ മൂന്നാം വിജയമാണ് ടീം ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനപ്പുറം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനവും പ്രോട്ടീസിന്‍റെ മനസിലുണ്ട്. നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് പ്രോട്ടീസ്. നാല് വിജയങ്ങളില്‍ നിന്നായി 2.37 എന്ന മികച്ച നെറ്റ്‌ റണ്‍റേറ്റോടെ എട്ട് പോയിന്‍റാണ് ടീമിനുള്ളത്.

അഞ്ച് മത്സരങ്ങളില്‍ നിന്നും 1.353 എന്ന നെറ്റ് റണ്‍റേറ്റുമായി 10 പോയിന്‍റുള്ള ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ചെന്നൈയില്‍ കളി ജയിച്ചാല്‍ ഇന്ത്യയ്‌ക്ക് തുല്യമായ 10 പോയിന്‍റിലേക്കാണ് എത്തുകയെങ്കിലും മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്രോട്ടീസിന് ഒന്നാം സ്ഥാനത്ത് എത്താം.

പാകിസ്ഥാന് നിലനില്‍പ്പിന്‍റെ പോരാട്ടം: പാകിസ്ഥാനെ സംബന്ധിച്ച് ഇനിയുള്ള ഓരോ മത്സരങ്ങളും ജീവന്‍ മരണപ്പോരാട്ടങ്ങളാണ്. അഞ്ച് മത്സരങ്ങള്‍ കളിച്ച പാക് ടീം മൂന്നെണ്ണത്തില്‍ തോല്‍വി വഴങ്ങി. ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അവരുള്ളത്. ആദ്യ കളികളില്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിച്ചുവെങ്കിലും പിന്നീട് തുടര്‍ തോല്‍വികളാണ് പാക് ടീമിനെ കാത്തിരുന്നത്.

ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളായിരുന്നു പാകിസ്ഥാനെ കീഴടക്കിയത്. ഇതോടെ പ്രോട്ടീസിനെ തോല്‍പ്പിച്ച് വിജയ വഴിയിലേക്ക് തിരികെ എത്താനാവും ബാബര്‍ അസമും സംഘവും ചെന്നൈയില്‍ ലക്ഷ്യം വയ്‌ക്കുക. കളിപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്നോട്ടുള്ള യാത്ര ടീമിന് കൂടുതല്‍ ദുഷ്‌ക്കരമാവും.

ALSO READ: Imad Wasim On Babar Azam Facing Criticism: 'അങ്ങനെയങ്കില്‍ മുഴുവന്‍ രാജ്യവും ക്ഷമിക്കും'; ബാബര്‍ മാപ്പുപറയണമെന്ന പ്രസ്‌താവനയോട് പ്രതികരിച്ച് ഇമദ് വസീം

മത്സരം കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്ഥാന്‍ vs ദക്ഷിണാഫ്രിക്ക മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും മത്സരം കാണാന്‍.

Last Updated : Oct 27, 2023, 2:43 PM IST

ABOUT THE AUTHOR

...view details