കേരളം

kerala

ETV Bharat / sports

Pakistan vs Bangladesh Toss Report ബംഗ്ലാദേശിന് ടോസ്; നിര്‍ണായക മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായി പാകിസ്ഥാന്‍ - ഏകദിന ലോകകപ്പ് 2023

Pakistan vs Bangladesh Toss Report ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan) ബാറ്റിങ് തിരഞ്ഞെടുത്തു.

Pakistan vs Bangladesh Toss Report  Pakistan vs Bangladesh  Cricket World Cup 2023  Babar Azam  Shakib Al Hasan  ബാബര്‍ അസം  ഷാക്കിബ് അല്‍ ഹസന്‍  ഏകദിന ലോകകപ്പ് 2023  പാകിസ്ഥാന്‍ vs ബംഗ്ലാദേശ്
Pakistan vs Bangladesh Toss Report Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 31, 2023, 1:46 PM IST

കൊല്‍ക്കത്ത:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ബോളിങ് (Pakistan vs Bangladesh Toss Report). ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan) ബാറ്റിങ് തിരഞ്ഞെടുത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കളി നടക്കുന്നത്.

നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് കളിക്കുന്നത്. മെഹ്‌ദി ഹസന്‍ പുറത്തായപ്പോള്‍ തൗഹിദ് ഹൃദോയ് ആണ് പ്ലേയിങ് ഇലവനില്‍ എത്തിയത്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ പാകിസ്ഥാന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയതായി നായകന്‍ ബാബര്‍ അസം (Babar Azam ) അറിയിച്ചു. ഇമാം ഉല്‍ ഹഖ്‌, ഷദാബ് ഖാന്‍, നവാസ് എന്നിവരാണ് പുറത്തായത്. ഫഖര്‍ സമാന്‍, ആഗ സല്‍മാന്‍, ഉസാമ മിര്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയത്.

പാകിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍): അബ്‌ദുള്ള ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം(സി), മുഹമ്മദ് റിസ്‌വാൻ(ഡബ്ല്യു), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ആഗ സൽമാൻ, ഷഹീൻ അഫ്രീദി, ഉസാമ മിർ, മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്.

ബംഗ്ലാദേശ് (പ്ലേയിങ് ഇലവന്‍): ലിറ്റൺ ദാസ്, തൻസീദ് ഹസൻ, നജ്മുൽ ഹൊസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ(സി), മുഷ്ഫിഖുർ റഹീം(ഡബ്ല്യു), മഹ്മൂദുള്ള, തൗഹിദ് ഹൃദോയ്, മെഹിദി ഹസൻ മിറാസ്, ടസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം.

ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ഏഴാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം വിജയിച്ച പാകിസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാമതാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിക്കാനായെങ്കിലും തുടര്‍ന്ന് കളിച്ച നാല് മത്സരങ്ങളിലും ബാബര്‍ അസമിന്‍റെ സംഘം തോല്‍വി വഴങ്ങുകയായിരുന്നു.

ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളോടാണ് പാകിസ്ഥാന്‍ കീഴടങ്ങിയത്. മറുവശത്ത് ഒരു മത്സരം മാത്രം വിജയിച്ച ബംഗ്ലാദേശ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാമതാണ്. ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലാണ് ടീം തോല്‍വി പരാജയപ്പെട്ടത്.

ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നിവരോടായിരുന്നു ബംഗ്ലാദേശിന്‍റെ പരാജയം. ഇതോടെ തുടര്‍ തോല്‍വികള്‍ക്ക് അറുതി വരുത്താനാവും പാകിസ്ഥാനും ബംഗ്ലാദേശും കൊല്‍ക്കത്തയില്‍ ലക്ഷ്യം വയ്‌ക്കുക. ഇതിനപ്പുറം സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തുന്നതിന് ഇതടക്കമുള്ള മുഴുവന്‍ മത്സരവും പാകിസ്ഥാന് വിജയിക്കണം. അവസാന നാലിലെത്താമെന്ന പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞ ബംഗ്ലാദേശാവട്ടെ തങ്ങളുടെ നിലമെച്ചപ്പെടുത്താനുറച്ചാവും പാക് ടീമിനെതിരെ ഇറങ്ങുക.

ഏകദിന മത്സരങ്ങളുടെ കണക്കെടുത്താല്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ആധിപത്യമുള്ള ടീമാണ് പാകിസ്ഥാന്‍. നേരത്തെ 38 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 33 തവണയും വിജയം പാക് ടീമിനൊപ്പമാണ് നിന്നത്. വെറും അഞ്ച് മത്സരങ്ങളിലാണ് ബംഗ്ലാദേശിന് വിജയിക്കാന്‍ കഴിഞ്ഞത്.

പക്ഷെ, ഏകദിന ലോകകപ്പ് വേദിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഇതേവരെ രണ്ട് തവണയാണ് ഇരു ടീമികളും മത്സരിച്ചത്. അതില്‍ ഓരോ കളികള്‍ വീതം പാകിസ്ഥാനും ബംഗ്ലാദേശും വിജയിച്ചിരുന്നു.

1992-ലെ ലോകകപ്പിലായിരുന്നു ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് നോര്‍ത്താംപ്‌ടണില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിന് പാക് ടീമിനെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നു. പിന്നീട് 2019-ലായിരുന്നു ലോകകപ്പില്‍ വീണ്ടുമൊരു പാകിസ്ഥാന്‍- ബംഗ്ലാദേശ് പോരാട്ടമുണ്ടായത്. ലോര്‍ഡ്‌സില്‍ ബംഗ്ലാദേശിനെ 94 റണ്‍സിനായിരുന്നു പാക് ടീം കീഴടക്കിയത്. ഇന്ന് ഇഡന്‍ ഗാര്‍ഡന്‍സില്‍ വിജയം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് കാണാം...

ALSO READ: Afghanistan Run Chase Strategy താരങ്ങൾ മൈതാനത്ത്, തന്ത്രങ്ങൾ ഡ്രസിങ് റൂമില്‍... അഫ്‌ഗാന്‍റെ വിജയമന്ത്രമിതാ...

ABOUT THE AUTHOR

...view details