കേരളം

kerala

ETV Bharat / sports

കാംബ്ലിയും സച്ചിനും ആദ്യ പേരുകാര്‍ ; പിറന്നാള്‍ ദിനത്തിലെ സെഞ്ചുറിക്കാരില്‍ ഇനി വിരാട് കോലിയും - വിനോദ് കാംബ്ലി

ODI century on birthday Virat Kohli in elite list : പിറന്നാള്‍ ദിനത്തില്‍ ഏകദിന സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഏഴാം പേരുകാരനായി വിരാട് കോലി.

Virat kohli ODI century on birthday  Cricket World Cup 2023  Sachin Tendulkar  Vinod Kambli  ഏകദിന ലോകകപ്പ് 2023  വിരാട് കോലി  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  വിനോദ് കാംബ്ലി  Virat kohli
ODI century on birthday Virat Virat Kohli in elite list

By ETV Bharat Kerala Team

Published : Nov 5, 2023, 8:03 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്ക് (India vs South Africa) എതിരായ മത്സരത്തിന് തന്‍റെ 35-ാം പിറന്നാള്‍ ദിനത്തിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat kohli) ഇറങ്ങിയത്. മത്സരത്തില്‍ 121 പന്തുകളില്‍ 101 റണ്‍സെടുത്ത വിരാട് കോലി പുറത്താവാതെ നിന്നിരുന്നു. ഇതോടെ പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ തന്‍റെ പേര് ചേര്‍ക്കാനും താരത്തിന് കഴിഞ്ഞു (ODI century on birthday Virat kolhi in elite list).

ഇന്ത്യയുടെ വിനോദ് കാംബ്ലിയും Vinod Kambli സച്ചിന്‍ ടെണ്ടുല്‍ക്കറും Sachin Tendulkar ഉള്‍പ്പെടുന്ന പട്ടികയിലെ ഏഴാം പേരുകാരനാണ് കോലി. വിനോദ് കാംബ്ലിയാണ് പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരം. 1993-ല്‍ തന്‍റെ 21-ാം പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ 100 റണ്‍സാണ് കാംബ്ലി നേടിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1998-ല്‍ തന്‍റെ 25-ാം പിറന്നാള്‍ ദിനത്തില്‍ ഷാര്‍ജയില്‍ ഓസീസിനെതിരെ 134 റണ്‍സ് നേടി സച്ചിന്‍ ടെണ്ടുല്‍ക്കറും പട്ടികയില്‍ പേരു ചേര്‍ത്തു.

ശ്രീലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യയാണ് Sanath Jayasuriya പട്ടികയിലെ മൂന്നാമന്‍. 2008-ല്‍ തന്‍റെ 39-ാം പിറന്നാള്‍ ദിനത്തില്‍ ഇന്ത്യയ്‌ക്ക് എതിരെ കറാച്ചിയില്‍ 130 റണ്‍സായിരുന്നു താരം നേടിയത്. ന്യുസിലന്‍ഡ് താരങ്ങളായ റോസ് ടെയ്‌ലര്‍ Ross Taylor (2011-ല്‍ 27-ാം പിറന്നാള്‍ ദിനത്തില്‍ പല്ലക്കേലയില്‍ പാകിസ്ഥാനെതിരെ 131*), ടോം ലാഥം Tom Latham (2022-ല്‍ 30-ാം വയസില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 140*), ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ്‌ Mitchell Marsh (2023-ല്‍ 35-ാം വയസില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കൊല്‍ക്കത്തയില്‍ 121) എന്നിവരാണ് കോലിക്ക് മുന്നെ അപൂര്‍വ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഏറെ ശ്രദ്ധയോടെയാണ് കോലി മൂന്നക്കത്തിലേക്ക് എത്തിയത്. 67 പന്തുകളില്‍ അര്‍ധ സെഞ്ചുറി തികച്ച വിരാട് കോലി ആകെ 119 പന്തുകളിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്. താരത്തിന്‍റെ ഏകദിന കരിയറിലെ 49-ാം സെഞ്ചുറിയാണിത്.

ALSO READ:'എനിക്ക് 50-ലേക്ക് എത്താന്‍ 365 ദിവസങ്ങള്‍ വേണ്ടി വന്നു, നിനക്ക് കുറച്ച് ദിവസം മാത്രം മതിയെന്ന് പ്രതീക്ഷിക്കുന്നു'; കോലിയെ അഭിനന്ദിച്ച് സച്ചിന്‍

ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോഡിനൊപ്പമെത്താനും കോലിക്ക് കഴിഞ്ഞു. കരിയറിലെ 277-ാമത്തെ ഇന്നിങ്‌സില്‍ നിന്നാണ് തന്‍റെ 49-ാം ഏകദിന സെഞ്ചുറി വിരാട് കോലി നേടിയത്. ഏകദിനത്തില്‍ 425 ഇന്നിങ്‌സുകള്‍ കളിച്ചാണ് സച്ചിന്‍ കരിയര്‍ അവസാനിപ്പിച്ചത്.

ALSO READ: തലങ്ങും വിലങ്ങും പന്തുപായിക്കുന്ന ആക്രമണോത്സുകത ; 'കോലിയാട്ട'ത്തിന്‍റെ ചൂടറിഞ്ഞ ബോളര്‍മാരെത്ര

ABOUT THE AUTHOR

...view details