ചെന്നൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023 ) ന്യൂസിലന്‍ഡിനെതിരെ അഫ്‌ഗാനിസ്ഥാന് 289 റണ്‍സിന്‍റെ വിജയ ലക്ഷ്യം (New Zealand vs Afghanistan Score updates). ചെപ്പോക്കില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 288 റണ്‍സ് നേടിയത്. 80 പന്തില്‍ 71 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.
വില്‍ യങ് (64 പന്തില്‍ 54), ക്യാപ്റ്റന്‍ ടോം ലാഥം (74 പന്തില്‍ 68) എന്നിവര്‍ക്ക് പുറമെ അവസാന ഓവറുകളില്‍ ആളിക്കത്തിയ മാര്‍ക്ക് ചാപ്‌മാനും (12 പന്തില്‍ 25*) ടീമിന് നിര്‍ണായകമായി. ഭേദപ്പെട്ട തുടക്കത്തിന് ശേഷം തകര്‍ച്ചയിലേക്ക് നീങ്ങിയ കിവീസിനെ ക്യാപ്റ്റന്‍ ടോം ലാഥവും ഗ്ലെൻ ഫിലിപ്‌സും ചേര്‍ന്നാണ് ട്രാക്കിലാക്കിയത്.
ഓപ്പണര്‍മാരായ ഡെവോൺ കോൺവേയും വിൽ യങ്ങും ചേര്‍ന്ന് 6.3 ഓവറില്‍ 30 റണ്‍സ് നേടി. ഡെവോൺ കോൺവേയെ (18 പന്തില്‍ 20) വിക്കറ്റ് മുന്നില്‍ കുരുക്കി മുജീബ് ഉർ റഹ്മാനാണ് കിവീസിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. തുടര്‍ന്ന് എത്തിയ രചിന്‍ രവീന്ദ്ര, വില്‍ യങ്ങിനൊപ്പം 72 റണ്‍സ് ചേര്‍ത്ത് മടങ്ങുമ്പോള്‍ 20.2 ഓവറില്‍ രണ്ടിന് 109 റണ്‍സ് എന്ന നിലയിലായിരുന്നു ബ്ലാക്ക് ക്യാപ്‌സ്.
അസ്മത്തുള്ള ഒമർസായിയുടെ പന്തില്‍ ബൗള്‍ഡായാണ് രചിന്‍ രവീന്ദ്ര (41 പന്തില്‍ 31) പുറത്തായത്. ഈ ഓവറില്‍ തന്നെ വില്‍ യങ്ങിനെ ഇക്രാം അലിഖിൽ പിടികൂടുകയും ഡാരില്‍ മിച്ചലിന് (7 പന്തില്‍ 1) പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്‌തതോടെ ന്യൂസിലന്‍ഡ് 21.4 ഓവറില്‍ 110ന് നാല് എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. തുടര്‍ന്നായിരുന്നു ടോം ലാഥത്തിന്‍റെയും ഗ്ലെൻ ഫിലിപ്‌സിന്‍റേയും രക്ഷാ പ്രവര്‍ത്തനം.