കേരളം

kerala

By ETV Bharat Kerala Team

Published : Nov 19, 2023, 9:02 PM IST

ETV Bharat / sports

വിക്കറ്റ് വേട്ടക്കാരില്‍ മുഹമ്മദ് ഷമി വീണ്ടും തലപ്പത്ത് ; ബുംറയ്‌ക്കൊപ്പം മറ്റൊരു വമ്പന്‍ നേട്ടം കൂടി

Mohammed Shami Wickets in Cricket World Cup 2023: ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായുള്ള തകര്‍പ്പന്‍ പ്രകടനത്തോടെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി മുഹമ്മദ് ഷമി.

India vs Australia Cricket World Cup 2023 Final  Mohammed Shami Wickets in Cricket World Cup 2023  India vs Australia Final  Mohammed Shami  Mohammed Shami performance in World Cup 2023  മുഹമ്മദ് ഷമി  മുഹമ്മദ് ഷമി ഏകദിന ലോകകപ്പ് 2023 വിക്കറ്റ്  ജസ്‌പ്രീത് ബുംറ  Jasprit Bumrah  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലിയ
Mohammed Shami Wickets in Cricket World Cup 2023 India vs Australia Final

അഹമ്മദാബാദ്:ഏകദിന ലോകകപ്പ് 2023-ലെ (Cricket World Cup 2023) വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്തി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami). ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോകകപ്പ് ഫൈനലില്‍ (India vs Australia Cricket World Cup 2023 Final) തന്‍റെ ആദ്യ വിക്കറ്റ് നേടിയതോടെയാണ് താരം വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു ഷമിയുടെ ഇരയായത്.

ഇതോടെ ഈ ലോകകപ്പില്‍ ഷമിയുടെ ആകെ വിക്കറ്റ് നേട്ടം 24-ലേക്ക് എത്തി (Mohammed Shami Wickets in Cricket World Cup 2023). വെറും ഏഴ്‌ മത്സരങ്ങളില്‍ നിന്നുമാണ് താരം ഇത്രയും വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. 10.12 എന്ന ബോളിങ് ശരാശരിയാണ് ഷമിയ്‌ക്കുള്ളത്. ഓസീസ് സ്‌പിന്നര്‍ ആദം സാംപയാണ് (Adam Zampa) മുഹമ്മദ് ഷമിയ്‌ക്ക് പിന്നിലായത്.

11 മത്സരങ്ങളില്‍ നിന്നായി 23 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഓസീസിനെതിരെ ഇതേവരെ രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ (Jasprit Bumrah) അക്കൗണ്ടില്‍ 20 വിക്കറ്റുകളായി. ഇനി അഞ്ചിലേറെ വിക്കറ്റുകള്‍ നേടിയാല്‍ മാത്രമേ ബുംറയ്‌ക്ക് ഷമിയെ മറികടക്കാന്‍ കഴിയൂ. ഇതാദ്യമായാണ് ഇന്ത്യയുടെ രണ്ട് ബോളര്‍മാര്‍ ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ 20 വിക്കറ്റ് മാര്‍ക്ക് പിന്നിടുന്നത് (Jasprit Bumrah and Mohammed Shami Becomes first Indian bowling duo to take 20 wickets each in a single World Cup edition).

ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്കയാണ് ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമന്‍. ഒമ്പത് കളികളില്‍ നിന്നായി 21 വിക്കറ്റുകളാണ് ലങ്കന്‍ പേസര്‍ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോട്‌സി (8 മത്സരങ്ങളില്‍ നിന്നും 20), പാകിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി (9 മത്സരങ്ങളില്‍ നിന്നും 18), ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സന്‍ (9 മത്സരങ്ങളില്‍ നിന്നും 17) എന്നിവരാണ് പിന്നിലുള്ളത്.

ALSO READ: അഞ്ചാം നമ്പറിലെ തിളക്കം ; കെഎല്‍ രാഹുലിന് അപൂര്‍വ നേട്ടം

ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

ABOUT THE AUTHOR

...view details