മുംബൈ:ഏകദിന ലോകകപ്പ് 2023-ല്‍ ഇന്ത്യയ്‌ക്കായി വമ്പന്‍ പ്രകടനമാണ് പേസര്‍ മുഹമ്മദ് ഷമി (Mohammed Shami) നടത്തിയത്. ടീമിന്‍റെ ആദ്യ നാല് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ഷമിയ്‌ക്ക് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതാണ് പ്ലേയിങ് ഇലവനില്‍ ഇടം നല്‍കിയത്. തുടര്‍ന്ന് കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റ് വീഴ്‌ത്തിയ താരം ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരനമായും മാറി (Mohammed Shami in Cricket World Cup 2023).
ടൂർണമെന്‍റിലുടനീളം ഷമി ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനത്തിന് പിന്നില്‍ അവര്‍ക്ക് മാത്രമായി ഒരു പ്രത്യേക പന്ത് നൽകിയതിനാലാണ് എന്ന് പാകിസ്ഥാന്‍റെ മുന്‍ താരം ഹസൻ റാസ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഹസൻ റാസയ്‌ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി.(Mohammed Shami against Hasan Raza over controversial remarks during Cricket World Cup 2023).
ചില പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ലോകകപ്പില്‍ തങ്ങളുടെ പ്രകടനം അത്ര ദഹിച്ചിട്ടില്ലെന്നാണ് ഷമി പറയുന്നത്. "ചില പാകിസ്ഥാൻ കളിക്കാർക്ക് ലോകകപ്പിലെ ഞങ്ങളുടെ പ്രകടനം ദഹിച്ചിട്ടില്ല. അവരുടെ മനസിലുള്ള വിചാരം അവര്‍ മികച്ചവരാണ് എന്നാണ്.
ഏറ്റവും പ്രാധാന്യമുള്ളപ്പോൾ മിന്നും പ്രകടനം നടത്തുന്നവരാണ് ഏറ്റവും മികച്ചത്. ഞങ്ങൾക്ക് വേറെ പന്ത് നൽകിയെന്ന് പറഞ്ഞ്, വിവാദങ്ങള്‍ സൃഷ്‌ടിക്കുകയാണ് അവര്‍ ചെയ്‌തത്. സ്വയം മെച്ചപ്പെടുക. ഒരു മുൻ കളിക്കാരൻ ഇങ്ങനെ സംസാരിക്കുമ്പോൾ, തീര്‍ച്ചയായും എല്ലാവരും അവനെ നോക്കി ചിരിക്കും"- മുഹമ്മദ് ഷമി പറഞ്ഞു.