കേരളം

kerala

ETV Bharat / sports

കയ്യില്‍ പൈന്‍റും പിടിച്ച് ലോകകപ്പ് ട്രോഫിയില്‍ കാല്‍ വച്ച് മിച്ചല്‍ മാര്‍ഷ്‌; അല്‍പം 'വെളിവ്' ആവാമെന്ന് നെറ്റിസണ്‍സ് - പാറ്റ് കമ്മിന്‍സ് ഇന്‍സ്റ്റഗ്രാം

Mitchell Marsh rests feet on World Cup trophy: ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ച ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നെറ്റിസണ്‍സ്.

Mitchell Marsh  Pat Cummins shows Mitchell Marsh  Cricket World Cup 2023 final  India vs Australia  Mitchell Marsh rests feet on World Cup trophy  ലോകകപ്പ് ട്രോഫിയില്‍ കാല്‍ വച്ച് മിച്ചല്‍ മാര്‍ഷ്  മിച്ചല്‍ മാര്‍ഷിന് വിമര്‍ശനം  ഏകദിന ലോകകപ്പ് 2023  പാറ്റ് കമ്മിന്‍സ് ഇന്‍സ്റ്റഗ്രാം  ഇന്ത്യ vs ഓസ്‌ട്രേലിയ ലോകകപ്പ് 2023 ഫൈനല്‍
Mitchell Marsh rests feet on World Cup trophy India vs Australia

By ETV Bharat Kerala Team

Published : Nov 20, 2023, 4:15 PM IST

അഹമ്മദാബാദ്:ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായിരുന്നു (Australia beat India in Cricket World Cup 2023 Final). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ആതിഥേയരായ ഇന്ത്യയെ ഓസീസ് അടിതെറ്റിച്ചത്. ഏകദിന ലോകകപ്പില്‍ കങ്കാരുക്കളുടെ ആറാം കിരീടമാണിത്.

വിജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് ഓസീസ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് (Mitchell Marsh). ലോകകപ്പ് ട്രോഫിയ്‌ക്ക് മുകളില്‍ രണ്ട് കാലുകളും കയറ്റിവച്ച മാര്‍ഷിന്‍റെ പ്രവര്‍ത്തിയാണ് നെറ്റിസണ്‍സിനെ ചൊടിപ്പിച്ചത്. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഓസീസ് നായകന്‍പാറ്റ് കമിന്‍സ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.

ഇക്കൂട്ടത്തിലാണ് കയ്യില്‍ ഒരു പൈന്‍റും പിടിച്ച് സോഫയിലിരിക്കുന്ന മാര്‍ഷ് ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ച ചിത്രവും ഉള്‍പ്പെട്ടത്. 32-കാരനായ ഓസീസ് താരത്തിന്‍റെ പ്രവര്‍ത്തി അതിരുകടന്നതാണെന്നും ഇതു ലോകകപ്പ് ട്രോഫിയോടുള്ള അനാദരവാണെന്നുമാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. (Pat Cummins Instagram story of Mitchell Marsh resting feet on World Cup trophy draws Criticism).

മാര്‍ഷിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇക്കൂട്ടര്‍ ഐസിസിയോട് ആവശ്യപ്പെടുന്നുണ്ട്. ഏകദിന ലോകകപ്പില്‍ ഓസീസിന്‍റെ കുതിപ്പില്‍ മാര്‍ഷിന് നിര്‍ണായക പങ്കുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 107.56 സ്‌ട്രൈക്ക് റേറ്റിൽ 49.00 ശരാശരിയോടെ 441 റൺസാണ് താരം നേടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും മാര്‍ഷിന്‍റെ അക്കൗണ്ടിലുണ്ട്. രണ്ട് വിക്കറ്റുകളും മാര്‍ഷിന്‍റെ അക്കൗണ്ടിലുണ്ട്.

എന്നാല്‍ ഇന്ത്യയ്‌ക്ക് എതിരായ ഫൈനലില്‍ മാര്‍ഷിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 15 പന്തുകളില്‍ 15 റണ്‍സെടുത്ത മാര്‍ഷിനെ ജസ്‌പ്രീത് ബുംറ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യില്‍ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം അഹമ്മദാബാദില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 240 റണ്‍സായിരുന്നു നേടിയിരുന്നത്.

കെഎല്‍ രാഹുല്‍ 107 പന്തില്‍ 66 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്‌കോററായി. 63 പന്തുകളില്‍ 54 റണ്‍സ് നേടിയ വിരാട് കോലിയും 31 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് തിളങ്ങിയ മറ്റ് താരങ്ങള്‍. ഇതിന് മറുപടി ഇറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം നേടിയെടുത്തു. സെഞ്ചുറിയുമായി ട്രാവിസ് ഹെഡാണ് (120 പന്തില്‍ 137) വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) പിന്തുണ നിര്‍ണായകമായി.

ALSO READ: ലോകകപ്പിന്‍റെ ടീമില്‍ രോഹിത് തന്നെ നായകന്‍, കോലിയുമുള്‍പ്പടെ 6 ഇന്ത്യന്‍ താരങ്ങള്‍ ; ഓസീസ് പക്ഷത്തുനിന്ന് രണ്ടുപേര്‍ മാത്രം

ABOUT THE AUTHOR

...view details