അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ മിന്നും കുതിപ്പ് നടത്തിയ ഇന്ത്യയ്‌ക്ക് ഫൈനലില്‍ ഓസ്‌ട്രേലിയയോട് അടി തെറ്റിയിരുന്നു. ഇതിന് മുന്നെ കളിച്ച മത്സരങ്ങളിലെല്ലാം വമ്പന്‍ മികവായിരുന്നു രോഹിത് ശര്‍മയുടെ (Rohit Shrama) സംഘം നടത്തിയത്. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ആതിഥേയരെ കാത്തിരുന്നത് (India lost Against Australia in Cricket World Cup 2023 Final).
ടീമംഗങ്ങളേയും കോടിക്കണക്കിന് ആരാധകരേയും നിരാശയിലേക്ക് തള്ളിവിടുന്നതായിരുന്നുയിത്. ഇപ്പോഴിതാ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആശ്വസിപ്പിച്ചും പിന്തുണച്ചും രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവ്.(Kapil Dev in support of Indian captain Rohit Sharma after Cricket World Cup 2023 Final loss). രോഹിത് തന്‍റെ ചുമതല ഉജ്വലമായി തന്നെ കൈകാര്യം ചെയ്‌തതായും മുഴുവന്‍ ഇന്ത്യയും താരത്തിനൊപ്പമുണ്ടെന്നാണ് കപില്‍ ദേവ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയിട്ടിരിക്കുന്നത്.
"രോഹിത്, നീ ഉജ്വലമായാണ് നിന്‍റെ ചുമല നിര്‍വഹിച്ചത്. ഇപ്പോഴത്തെ തോല്‍വി പ്രയാസകരമാണെന്ന് എനിക്ക് അറിയാം. എന്നാല്‍ ഒരുപാട് വിജയങ്ങള്‍ നിന്നെ കാത്തിരിപ്പുണ്ട്. ഉത്സാഹത്തോടെ തല ഉയര്‍ത്തി നില്‍ക്കുക. മുഴുവന്‍ ഇന്ത്യയും നിനക്കൊപ്പമുണ്ട്"- കപില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി. തോല്‍വിയില്‍ നിരാശയില്‍ നില്‍ക്കുന്ന രോഹിത്തിന്‍റെ ചിത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്‌ക്ക് ആദ്യ ഏകദിന ലോകകപ്പ് കിടീരം നേടിത്തന്ന നായകനായ കപില്‍ തന്‍റെ വാക്കുകള്‍ കുറിച്ചത് (Kapil dev support Rohit Sharma).