കേരളം

kerala

ETV Bharat / sports

സൂപ്പര്‍ താരത്തെ പുറത്തിരുത്തുമോ ഇന്ത്യ?; ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നാളെ പെരും പോര് - രോഹിത് ശര്‍മ

India vs South Africa Match Preview : ഏകദിന ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം നാളെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍.

India vs South Africa Match Preview  India vs South Africa Match  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  രോഹിത് ശര്‍മ  ടെംബ ബാവുമ
India vs South Africa Match Preview Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 4, 2023, 8:43 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ എട്ടാം വിജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയും (Rohit Sharma) സംഘവും നാളെ (നവംബര്‍ 5) വീണ്ടും കളത്തിലേക്ക് (India vs South Africa Match Preview). ടെംബ ബാവുമയുടെ (Temba Bavuma) ദക്ഷിണാഫ്രിക്കയാണ് എതിരാളി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കരുത്തരുടെ പോരാട്ടം ആരംഭിക്കുക.

കളിച്ച ഏഴ്‌ മത്സരങ്ങളും വിജയിച്ച ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച് കഴിഞ്ഞു. ശ്രീലങ്കയ്‌ക്ക് എതിരായ അവസാന മത്സരത്തിലെ പ്ലേയിങ്‌ ഇലവനില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യതയില്ല. ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സില്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തന്നെയാവും പ്രതീക്ഷ കാക്കാനിറങ്ങുക.

മത്സരം പുരോഗമിക്കവെ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിന്‍റെ വേഗത കുറയാറുണ്ട്. ഇതു സ്‌പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നതിനാല്‍ മൂന്ന് പേസര്‍മാര്‍- രണ്ട് സ്‌പിന്നര്‍മാര്‍ എന്ന ബോളിങ് കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറാവുമോയെന്ന് കണ്ടറിയണം. രവീന്ദ്ര ജഡേജയ്‌ക്കും കുല്‍ദീപ് യാദവിനുമൊപ്പം മൂന്നാം സ്പിന്നറെ കളിപ്പിക്കുകയാണെങ്കില്‍ ആര്‍ അശ്വിനെ വീണ്ടും പ്ലേയിങ് ഇലവനില്‍ കാണാം.

പേസര്‍മാരായി മുഹമ്മദ് സിറാജിനെയും മുഹമ്മദ് ഷമിയേയും കളിപ്പിച്ച് ജസ്‌പ്രീത് ബുംറയ്‌ക്കാവും മാനേജ്‌മെന്‍റ് വിശ്രമം നല്‍കുക. എന്നാല്‍ കരുത്തരായ പ്രോട്ടീസിനെതിരെ സെറ്റായ ഒരു ടീം കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ മാനേജ്‌മെന്‍റ് തയ്യാറാവുമോയന്ന ചോദ്യവും പ്രസക്തമാണ്. പ്രോട്ടീസിനെ തോല്‍പ്പിച്ചാല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക് സുരക്ഷിതമാക്കാം.

മറുവശത്ത് കളിച്ച ഏഴില്‍ ആറ് മത്സരങ്ങളും വിജയിച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. 12 പോയിന്‍റുള്ള ടീം നിലവിലെ പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ്. എന്നാല്‍ ഇന്ത്യയേക്കാള്‍ മികച്ച നെറ്റ്‌ റണ്‍റേറ്റാണ് പ്രോട്ടീസിനുള്ളത്. ഇതോടെ കൊല്‍ക്കത്തയില്‍ കളി പിടിച്ചാല്‍ സെമി ഫൈനല്‍ ഉറപ്പിക്കുന്നതിനൊപ്പം പോയിന്‍റ് പട്ടികയില്‍ തലപ്പത്തും പ്രോട്ടീസിന് എത്താം.

ഏകദിന ലോകകപ്പ് വേദികളില്‍ ഇന്ത്യയേക്കാള്‍ നേരിയ മേല്‍ക്കൈ പ്രോട്ടീസിനുണ്ട്. ഇതിന് മുമ്പ് അഞ്ച് തവണയാണ് ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ മൂന്ന് തവണ പ്രോട്ടീസ് വിജയിച്ചപ്പോള്‍ രണ്ട് കളികളാണ് ഇന്ത്യയ്‌ക്ക് ഒപ്പം നിന്നത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും വിജയം തങ്ങള്‍ക്കൊപ്പമായിരുന്നുവെന്നത് ഇന്ത്യയ്‌ക്ക് ആശ്വാസമാണ്.

ALSO READ: ഹാര്‍ദിക്കിന്‍റെ പുറത്താവല്‍; കെഎല്‍ രാഹുലിന് പുതിയ ചുമതല നല്‍കി ബിസിസിഐ

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).

ഏകദിന ലോകകപ്പ് 2023 ദക്ഷിണാഫ്രിക്ക സ്ക്വാഡ്: ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്‌റ്റന്‍), റാസി വാന്‍ഡര്‍ ഡസന്‍, എയ്‌ഡന്‍ മാര്‍ക്രം, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, മാർക്കോ യാൻസെൻ, ജെറാൾഡ് കോയറ്റ്സീ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രയിസ് ഷംസി, ലിസാദ് വില്യംസ് (Cricket World Cup 2023 South Africa Squad).

ABOUT THE AUTHOR

...view details