അഹമ്മദാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ മത്സരത്തില്‍ (India vs Pakistan) രണ്ട് വിക്കറ്റുകളാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) വീഴ്‌ത്തിയത്. പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉൽ ഹഖ് (Imam Ul Haq), മുഹമ്മദ് നവാസ് എന്നിവരാണ് ഹാര്‍ദിക്കിന്‍റെ ഇരകളായത്. ഇതില്‍ മികച്ച ടെച്ചിലുണ്ടായിരുന്ന ഇമാം ഉൽ ഹഖിന്‍റെ മടക്കം ഗെയിം ചെയിഞ്ചറാവുകയും ചെയ്‌തു.
താരത്തെ വീഴ്‌ത്തും മുമ്പുള്ള ഹാര്‍ദിക്കിന്‍റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. റണ്ണപ്പെടുക്കും മുമ്പ് എന്തോ മന്ത്രം ചൊല്ലുന്ന ഹാര്‍ദികിനെയാണ് കാണാന്‍ കഴിഞ്ഞത്. ഒടുവില്‍ ഹാര്‍ദിക്കിനെതിരെ ഡ്രൈവ് ഷോട്ട് കളിക്കാനുള്ള പാക് ഓപ്പണറുടെ ശ്രമം എഡ്‌ജായി വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യില്‍ അവസാനിക്കുകയും ചെയ്‌തു (Hardik Pandya's magic trick before dismissing Imam Ul Haq).
എന്തായാലും ഹാര്‍ദിക്കിന്‍റെ മാജിക് കൊള്ളാമെന്നാണ് ആരാധകര്‍ പറയുന്നത്. 38 പന്തില്‍ നിന്നും 36 റണ്‍സായിരുന്നു ഇമാം ഉൽ ഹഖിന് നേടാന്‍ കഴിഞ്ഞത്. അതേസമയം ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. 58 പന്തില്‍ 50 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമാണ് (Babar Azam) ടീമിന്‍റെ ടോപ് സ്‌കോറര്‍. 69 പന്തില്‍ 49 റണ്‍സ് കണ്ടെത്തിയ മുഹമ്മദ് റിസ്‌വാന്‍, 38 പന്തില്‍ നിന്നും 36 റണ്‍സടിച്ച ഇമാം ഉൽ ഹഖ് എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍.
ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.