അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ (India vs Pakistan) പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയാണ്. പതിവ് പോലെ ഇന്ത്യയ്‌ക്ക് എതിരെയും പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന്‍ ലഭിച്ചത്. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 49 റണ്‍സാണ് ടീമിന് നേടാന്‍ കഴിഞ്ഞത്.
ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ ഒരൊറ്റ സിക്‌സര്‍ പോലും പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം ഇതടക്കമുള്ള 18 ഏകദിനങ്ങളിലേയും പവര്‍പ്ലേയില്‍ ഒരൊറ്റ സിക്‌സര്‍ പോലും പാക് താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പണര്‍മാര്‍ എതിര്‍ ടീമിനുള്ള ഫീല്‍ഡിങ് നിയന്ത്രണം പരമാവധി പ്രയോജനപ്പെടുന്ന ഓവറുകളാണിത്.
രോഹിതിന്‍റെ സിക്‌സർ മഴ: രസകരമായ ഒരു കാര്യമെന്തെന്നുവച്ചാല്‍ ഈ വര്‍ഷം 16 ഏകദിന ഇന്നിങ്‌സുകളില്‍ നിന്നായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) മാത്രം അടിച്ച് കൂട്ടിയ സിക്‌സറുടെ എണ്ണം 27 ആണ്.
അതേസമയം അഹമ്മദാബാദില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്ഥാനെ ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ശുഭ്‌മാന്‍ ഗില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇഷാന്‍ കിഷന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്‌ടമായി.
ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ 24-കാരനായ ഗില്ലിന് കളിക്കാനായിരുന്നില്ല. ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് പാകിസ്ഥാന്‍ കളിക്കുന്നത്.