ലഖ്‌നൗ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ (Jos Buttler) ബോളിങ് തെരഞ്ഞെടുക്കുകായിരുന്നു (India vs England Toss Report). ലഖ്‌നൗവിലെ എകന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡിനെതിരായ ടീമില്‍ ഇന്ത്യയും മാറ്റം വരുത്തിയിട്ടില്ല. ബാറ്റിങ് തന്നെയാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) പറഞ്ഞു. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ (സി), ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സെമിയുറപ്പിക്കാന്‍ ഇന്ത്യ:ഏകദിന ലോകകപ്പില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ആതിഥേയര്‍ ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമാണ്. 10 പോയിന്‍റുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യയുള്ളത്. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ പിന്നിലാക്കിയത്.
ഇതോടെ ലഖ്‌നൗവില്‍ കളിപിടിച്ചാല്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യയ്‌ക്ക് പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്ക് എത്തുകയും സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറാനും സാധിക്കും.