കേരളം

kerala

ETV Bharat / sports

India vs Bangladesh Preview നാളെ എതിരാളികൾ ബംഗ്ലാ കടുവകൾ; ഇന്ത്യ-ബംഗ്ലാദേശ് മത്സരം പൂനെയില്‍ - ഇന്ത്യ vs ബംഗ്ലാദേശ്

Cricket World Cup 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ നാളെ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളി. ഉച്ചയ്‌ക്ക് രണ്ട് മുതലാണ് മത്സരം തുടങ്ങുക.

India vs Bangladesh Preview  Cricket World Cup 2023  Rohit Sharma  Shakib Al Hasan  രോഹിത് ശര്‍മ  ഷാക്കിബ് അല്‍ ഹസന്‍  ഇന്ത്യ vs ബംഗ്ലാദേശ്  ഏകദിന ലോകകപ്പ് 2023
India vs Bangladesh Preview

By ETV Bharat Kerala Team

Published : Oct 18, 2023, 7:51 PM IST

പൂനെ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ നാളെ വീണ്ടും കളത്തിലേക്ക്. ബംഗ്ലാദേശാണ് എതിരാളി (India vs Bangladesh Preview). പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതലാണ് മത്സരം തുടങ്ങുക. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ നാലാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം വിജയമാണ് രോഹിത് ശര്‍മയും (Rohit Sharma) സംഘവും നാളെ പൂനെയില്‍ ലക്ഷ്യം വയ്‌ക്കുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ കീടക്കിയ തുടങ്ങിയ ഇന്ത്യ പിന്നീട് അഫ്‌ഗാനിസ്ഥാനെയും ബംഗ്ലാദേശിനേയുമാണ് വീഴ്‌ത്തിയത്. ഓള്‍ റൗണ്ടിങ് മികവിലാണ് ഇന്ത്യ ഇതുവരെ ജയിച്ച് കയറിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ഫോമിലുള്ള ഇന്ത്യയ്‌ക്ക് തികഞ്ഞ ആത്മവിശ്വാസമാണ്. ലോകകപ്പില്‍ ഹിറ്റ്‌മാന്‍റെ ഏഴ്‌ സെഞ്ചുറികളില്‍ രണ്ടെണ്ണം പിറന്നത് ബംഗ്ലാദേശിനെതിരെയാണ്. 2015, 2019 പതിപ്പുകളിലായിരുന്നു രോഹിത്തിന്‍റെ അയല്‍ക്കാര്‍ക്കെതിരെ സെഞ്ചുറി നേടിയത്. ഇത്തവണ മിന്നും ഫോമിലുള്ള താരത്തിന് ഇതു മൂന്നിലേക്ക് എത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മറുവശത്ത് അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ചുകൊണ്ട് തുടങ്ങാന്‍ കഴിഞ്ഞുവെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും ഷാക്കിബ് അല്‍ ഹസന്‍റെ (Shakib Al Hasan) ടീം വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ വിജയത്തിന്‍റെ വഴിയില്‍ തിരികെ എത്താനാവും ടീം ഇന്ത്യയ്‌ക്ക് എതിരെ മനസിലുറപ്പിക്കുന്നത്.

ഏകദിനത്തിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ വ്യക്തമായ ആധിപത്യമുണ്ടെങ്കിലും ഇന്ത്യയ്‌ക്ക് ഒരിക്കലും കുറച്ച് കാണാന്‍ കഴിയാത്ത ടീമാണ് ബംഗ്ലാദേശ് (India vs Bangladesh ODI head to head). ചരിത്രത്തില്‍ ഇതേവരെ 40 ഏകദിനങ്ങളില്‍ പരസ്‌പരം മത്സരിച്ചപ്പോള്‍ 31 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. എട്ട് മത്സരങ്ങള്‍ ബംഗ്ലാദേശിനൊപ്പം നിന്നപ്പോള്‍ ഒരു കളിക്ക് ഫലമുണ്ടായിരുന്നില്ല.

കഴിഞ്ഞ ഏഷ്യ കപ്പിലേത് അടക്കമുള്ള അവസാന നാല് ഏറ്റുമുട്ടലുകളില്‍ മൂന്നിലും ഇന്ത്യയെ തോല്‍പ്പിച്ചുവെന്ന കണക്കുകള്‍ ബംഗ്ലാ കടുവകള്‍ക്ക് വീര്യം പകരും. ഏകദിന ലോകകപ്പ് വേദിയില്‍ ഇതുവരെ നാലു തവണ തമ്മില്‍ മത്സരിച്ചപ്പോള്‍ ഒരിക്കല്‍ ഇന്ത്യയെ കീഴടക്കാന്‍ ബംഗ്ലാ കടുവകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2007-ലെ ലോകകപ്പിലായിരുന്നു അയല്‍ക്കാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.

ALSO READ: Virat Kohli on Cricket World Cup 2023 'ആരും വമ്പൻമാരല്ല, ആരെയും ചെറുതായി കാണാനുമാകില്ല', ലോകകപ്പിലെ അട്ടിമറികളെ കുറിച്ച് കോലി

ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023): രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

എകദിന ലോകകപ്പ് ബംഗ്ലാദേശ് സ്‌ക്വാഡ് (Bangladesh Squad for ODI World Cup 2023): ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), ലിറ്റൺ കുമർ ദാസ്, തൻസീദ് ഹസൻ തമീം, നജ്മുൽ ഹൊസൈൻ ഷാന്‍റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം, മഹ്‌മുദുള്ള റിയാദ്, മെഹിദി ഹസൻ മിറാസ്, നാസും അഹമ്മദ്, ഷാക് മഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഹസന്‍ മഹ്‌മൂദ്, ഷോരിഫുല്‍ ഇസ്‌ലാം, തന്‍സിം ഹസന്‍ സാകിബ്.

ABOUT THE AUTHOR

...view details