കേരളം

kerala

ETV Bharat / sports

സ്വപ്‌ന കിരീടത്തിന് ഒരു ജയത്തിന്‍റെ ദൂരം... അഹമ്മദാബാദില്‍ ഇന്ത്യയും ഓസീസും നേർക്കുനേർ - ഏകദിന ലോകകപ്പ് 2023 ഇന്ത്യന്‍ ടീം

India vs Australia Cricket World Cup 2023 Final Preview: ഏകദിന ലോകകപ്പില്‍ മൂന്നാം കിരീടം തേടി ഇന്ത്യ നാളെ ഓസീസിനെതിരെ.

India vs Australia World Cup 2023 Final Preview  India vs Australia  Cricket World Cup 2023  Indian Team In Cricket World Cup 2023  Rohit Sharma aggressive bating World Cup 2023  Virat Kohli in Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലിയ പ്രിവ്യൂ  ഏകദിന ലോകകപ്പ് 2023 ഇന്ത്യന്‍ ടീം  ഏകദിന ലോകകപ്പ് 2023 രോഹിത് ശര്‍മ
India vs Australia Cricket World Cup 2023 Final Preview

By ETV Bharat Kerala Team

Published : Nov 18, 2023, 6:41 PM IST

Updated : Nov 18, 2023, 6:50 PM IST

അഹമ്മദാബാദ്:സ്വപ്‌ന കിരീടത്തിലേക്ക് ഇനി ഒരേയൊരു ജയത്തിന്‍റെ ദൂരം മാത്രം. ഏകദിന ലോകകപ്പില്‍ മൂന്നാം കിരീടം തേടി ഇന്ത്യ നാളെ ഇറങ്ങുന്നു. ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) ഫൈനലില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍ .

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതല്‍ക്കാണ് മത്സരം ആരംഭിക്കുക (India vs Australia Cricket World Cup 2023 Final Preview). ടൂര്‍ണമെന്‍റില്‍ അപരാജിത കുതിപ്പുമായാണ് രോഹിത് ശര്‍മയും സംഘവും കലാശപ്പോരിനെത്തുന്നത്. ബാറ്റര്‍മാരും ബോളര്‍മാരും മിന്നും ഫോമില്‍.

വെടിക്കെട്ട് തുടക്കം നല്‍കുന്ന ക്യാപ്റ്റന്‍ രോഹിത്തിന് (Rohit Sharma aggressive bating Cricket World Cup 2023) ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) പിന്തുണ. നങ്കൂരമിട്ട് കളിക്കുന്ന വിരാട് കോലിയും (Virat Kohli) ശ്രേയസ് അയ്യരും (Shreyas Iyer) കെഎല്‍ രാഹുലും (KL Rahul). പിന്നെ സൂപ്പര്‍ ഫിനിഷറാവാന്‍ സൂര്യകുമാര്‍ യാദവ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിങ്ങളാന്‍ രവീന്ദ്ര ജഡേജ, കറക്കി വീഴ്‌ത്താന്‍ കുല്‍ദീപ് യാദവ്, പേസ് യൂണിറ്റില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ മരണ കോംബോ (Indian Team In Cricket World Cup 2023).

എല്ലാം കൊണ്ടും ലോകത്തിലെ ഏതൊരു എതിരാളിയും ഭയപ്പെടുന്ന ടീമാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും വിജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ആതിഥേയര്‍, സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചായിരുന്നു കലാശപ്പോരിന് ടിക്കറ്റ് എടുത്തത്. 2019-ലെ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇതേ ന്യൂസിലന്‍ഡായിരുന്നു ഇന്ത്യയ്‌ക്ക് വഴി മുടക്കിയത്.

ഇത്തവണ സ്വന്തം മണ്ണില്‍ വച്ച് ഇതിന് ഇന്ത്യ കടം വീട്ടി. ഇനി ഓസീസിനോട് തീര്‍ക്കാനുള്ളത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മറ്റൊരു കണക്കാണ്. 2003-ലെ ലോകകപ്പ് ഫൈനലിലെ തോല്‍യ്‌ക്കുള്ള പകരം തീര്‍ക്കല്‍. അതിനുള്ള ഏറ്റവും മികച്ച അവസരം തന്നെയാണ് നിലവില്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. മത്സരം പിടിക്കാന്‍ കഴിഞ്ഞാല്‍ 1983-നും 2011-നും ശേഷം മറ്റൊരു ഏകദിന ലോകകപ്പ് കിരീടം കൂടെ ഇന്ത്യന്‍ ഷെല്‍ഫില്‍.

ലോകകപ്പില്‍ അഞ്ചാം കിരീടം തേടിയെത്തിയ ഓസീസിന് ഇന്ത്യന്‍ മണ്ണില്‍ തോല്‍വിത്തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ആതിഥേയരോടും ദക്ഷിണാഫ്രിക്കയോടുമായിരുന്നു പാറ്റ് കമ്മിന്‍സിന്‍റെ സംഘം കീഴടങ്ങിയത്. എന്നാല്‍ പിന്നീട് ടീമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല.

സെമി ഫൈനലിലടക്കം തുടര്‍ച്ചയായ എട്ട് വിജയങ്ങള്‍. ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്‌മിത്ത്, മാർനസ് ലെബുഷെയ്‌ന്‍ എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന്‍റെ കരുത്ത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ഓള്‍റൗണ്ടിങ് മികവിനൊപ്പം ആദം സാംപയുടെ സ്‌പിന്നും ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസ് മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസൽവുഡ് എന്നിവരുടെ വേഗവും ടീമിന് പ്രതീക്ഷയാണ്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ വമ്പന്‍ പ്രകടനം നടത്തിയുള്ള ചരിത്രവും ഓസീസ് ടീമിനുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ കമ്മിന്‍സിന്‍റെ സംഘം ഏറെ വിയര്‍ക്കും..

ALSO READ:'രണ്ട് ടീമുകള്‍ക്കും ഒരേ പിച്ചാണ്, ബാക്കിയുള്ളത് കാത്തിരുന്ന് കാണാം'; അഹമ്മദാബാദിലെ പിച്ചുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് കമ്മിന്‍സ്

Last Updated : Nov 18, 2023, 6:50 PM IST

ABOUT THE AUTHOR

...view details