ന്യൂഡല്‍ഹി:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് അഫ്‌ഗാന്‍ ഇറങ്ങുന്നത്.
രണ്ടാമത് ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു ഇഷ്‌ടപ്പെട്ടിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് സ്ഥാനം നഷ്‌ടമായപ്പോള്‍ പേസ് ഓള്‍റൗണ്ടര്‍ ശാർദുൽ താക്കൂർ ടീമിലെത്തി.
ഇന്ത്യ (പ്ലേയിങ് ഇലവൻ)India Playing XI against Afghanistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്‌ഗാനിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍)Afghanistan Playing XI against India :റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.
ALSO READ: Jarvo Claims Kohli Loves His Work | 'കോലി തന്‍റെ വീഡിയോകൾ ഇഷ്‌ടപ്പെടുന്നു' ; അവകാശവാദവുമായി ജാർവോ