കേരളം

kerala

ETV Bharat / sports

'സീമും സ്വിങ്ങും അധിക തിളക്കവും, ഇന്ത്യൻ ബൗളർമാർക്ക് നല്‍കുന്ന പന്തുകളെ കുറിച്ച് അന്വേഷിക്കണം': മുൻ പാക് താരം - ഇന്ത്യ vs ശ്രീലങ്ക

Hasan Raza Indian Cricket Team Cricket World Cup 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ തിളങ്ങുന്നതിന് പിന്നില്‍ അവര്‍ക്ക് നല്‍കുന്ന പ്രത്യേക പന്തുകളാണെന്ന ആരോപണവുമായി പാകിസ്ഥാന്‍റെ മുന്‍ താരം ഹസന്‍ റാസ.

Hasan Raza  Indian Team  Cricket World Cup 2023  India vs Sri Lanka  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ vs ശ്രീലങ്ക  ഹസന്‍ റാസ
Hasan Raza Indian Cricket Team Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 3, 2023, 3:23 PM IST

Updated : Nov 3, 2023, 7:13 PM IST

ഇസ്ലാമാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും പ്രകടനമാണ് ആതിഥേയരായ ഇന്ത്യ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇതേവരെ കളിച്ച ഏഴ്‌ മത്സരങ്ങളും വിജയിച്ച രോഹിത് ശര്‍മയുടെ (Rohit Sharma) സംഘം ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായും മാറിയിരിക്കുകയാണ്. ഇന്നലെ ശ്രീലങ്കയെ (India vs Sri Lanka) തകര്‍ത്താണ് ഇന്ത്യ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

എന്നാല്‍ ഇന്ത്യയുടെ കുതിപ്പിന് പിന്നില്‍ പന്തിലുള്ള കൃത്രിമമാണെന്ന വിചിത്ര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം ഹസന്‍ റാസ (Ex-Pakistan player Hasan Raza says ICC giving different balls to Indian Team in Cricket World Cup 2023 matches). മത്സരത്തില്‍ ഇന്ത്യയ്‌ക്ക് നല്‍കുന്ന പന്തുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ഹസന്‍ റാസ പറയുന്നത്.

"ഇന്ത്യ അവരുടെ ബോളിങ് ആരംഭിക്കുമ്പോൾ, ഷമിയും സിറാജും ബോൾ ചെയ്യുന്നത് കാണുമ്പോൾ പണ്ട് ദക്ഷിണാഫ്രിക്കയിൽ അലൻ ഡൊണാൾഡിനും മഖായ എന്‍റിനിയേയും നേരിടുന്നത് പോലെയാണ് തോന്നുന്നത്. പന്തിന്‍റെ ഒരു വശത്ത് അധിക തിളക്കമുണ്ട്. അവര്‍ക്ക് സീമും സ്വിങ്ങും കാണാം കഴിയും. ഇന്ത്യയ്‌ക്ക് പ്രത്യേക പന്ത് നല്‍കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഐസിസിയാണോ തേര്‍ഡ്‌ അമ്പയറാണോ അതോ ബിസിസിഐയാണോ ഇന്ത്യയെ സഹിക്കുന്ന രീതിയിലുള്ള പന്തുകള്‍ നല്‍കുന്നതെന്ന് അറിയില്ല. എന്തു തന്നെയായാലും ഇന്ത്യ എറിയുന്ന പന്തുകള്‍ പരിശോധിക്കണം" - ഹസന്‍ റാസ (Hasan Raza) പറഞ്ഞു.

ഒരു പാകിസ്ഥാന്‍ ചാനലിലെ ചര്‍ച്ചയ്‌ക്കിടെയാണ് ഹസന്‍ റാസ ഇക്കാര്യം പറഞ്ഞത്. ഡിആര്‍എസിലെ ചില തീരുമാനങ്ങളും ഇന്ത്യക്ക് അനുകൂലമായിരുന്നതായും പാക് മുന്‍ താരം ആരോപിച്ചു. 1996 മുതൽ 2005 വരെ പാകിസ്ഥാനെ പതിനാറ് ഏകദിനങ്ങളിലും ഏഴ് ടെസ്റ്റ് മത്സരങ്ങളിലും പ്രതിനിധീകരിച്ച താരമാണ് ഹസന്‍ റാസ.

ALSO READ: ഇത് 'റോക്കറ്റ് സയന്‍സ്' അല്ല...വിക്കറ്റ് വേട്ടയിലെ രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് ഷമി...

അതേസമയം ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ 302 റണ്‍സിന്‍റെ കൂറ്റന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. ശുഭ്‌മാന്‍ ഗില്‍ (92 പന്തില്‍ 92), വിരാട് കോലി (94 പന്തില്‍ 88). ശ്രേയസ് അയ്യര്‍ (56 പന്തില്‍ 82) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ടീമിനെ വമ്പന്‍ നിലയിലേക്ക് നയിച്ചത്.

ALSO READ: 'ഇപ്പോള്‍ പ്രാധാന്യം സെഞ്ച്വറിയല്ല, വിരാട് കോലി ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യത്തില്‍...'; മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

മറുപടിക്ക് ഇറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ വെറും 55 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജും ചേര്‍ന്നാണ് ടീമിന്‍റെ കഥ തീര്‍ത്തത്. ഇതോടെ ടൂര്‍ണമെന്‍റില്‍ തോല്‍വി അറിഞ്ഞെട്ടില്ലെന്ന റെക്കോഡും ഇന്ത്യയ്‌ക്ക് നിലനിര്‍ത്താനായി.

ALSO READ:'വിരാട് കോലി ബാറ്റര്‍, മുഹമ്മദ് ഷമി ബൗളര്‍...ഇരുവരും മത്സരങ്ങളെ സമീപിക്കുന്നത് ഒരേ രീതിയില്‍': റോബിന്‍ ഉത്തപ്പ

Last Updated : Nov 3, 2023, 7:13 PM IST

ABOUT THE AUTHOR

...view details