കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ ആരാധകര്‍ക്ക് കനത്ത നിരാശ; ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവ് വൈകും - ഹാര്‍ദിക് പാണ്ഡ്യ ഹെല്‍ത്ത് അപ്‌ഡേറ്റ്‌സ്

Hardik Pandya Injury Updates ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിന്‍റെ അടുത്ത രണ്ട് മത്സരങ്ങള്‍ കളിച്ചേക്കില്ല.

Hardik Pandya  India vs Sri Lanka  Cricket World Cup 2023  Hardik Pandya Injury Updates  ഹാര്‍ദിക് പാണ്ഡ്യ  ഇന്ത്യ vs ശ്രീലങ്ക  ഏകദിന ലോകകപ്പ് 2023  ഹാര്‍ദിക് പാണ്ഡ്യ ഹെല്‍ത്ത് അപ്‌ഡേറ്റ്‌സ്
Hardik Pandya Injury Updates India vs Sri Lanka Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 1, 2023, 4:40 PM IST

ബെംഗളൂരു: ഏകദിന ലോകകപ്പിലേക്ക് (Cricket World Cup 2023) ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെതർലൻഡ്‌സിനെതിരെ ഇറങ്ങും മുമ്പ് ഹാര്‍ദിക് ടീമിലേക്ക് തിരികെ എത്താന്‍ സാധ്യതയില്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ടീമിന്‍റെ അടുത്ത രണ്ട് മത്സരങ്ങള്‍ കൂടി ഹാര്‍ദിക്കിന് നഷ്‌ടമാവും.

മുംബൈയിലെ വാങ്കഡെയില്‍ നാളെ ശ്രീലങ്കയ്‌ക്ക് (India vs Sri Lanka) എതിരെ ഇറങ്ങുന്ന ഇന്ത്യ, നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത് (Hardik Pandya unlikely to play for India In Cricket World Cup 2023 matches against Sri Lanka and South Africa). നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹാര്‍ദിക് പാണ്ഡ്യയുള്ളത്. താരത്തിന്‍റെ പരിക്കില്‍ പുരോഗതിയുള്ളതായി ഒരു ബിസിസിഐ (BCCI) ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു (Hardik Pandya Injury Updates).

ബിസിസിഐ മെഡിക്കല്‍ സംഘം താരത്തെ നിരീക്ഷിച്ച് വരുന്നതായും അദ്ദേഹം വ്യക്തമാക്കി. നെതര്‍ലന്‍ഡ്‌സിനെതിരെ കളിച്ചില്ലെങ്കില്‍ ഹാര്‍ദിക് നേരിട്ട് സെമി ഫൈനലിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഹാര്‍ദിക് സുഖം പ്രാപിച്ചുവരികയാണ്, അവസാന ലീഗ് മത്സരത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. അല്ലെങ്കില്‍ നേരിട്ട് സെമിഫൈനൽ കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല", ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹാര്‍ദിക് നെറ്റ്‌സില്‍ പരിശീലനത്തിനിറങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് പോരാട്ടം നടക്കുന്നത്. മത്സരത്തിനായി ടീം ബെംഗളൂരുവിലെത്തുമ്പോള്‍ താരവും അവര്‍ക്കൊപ്പം ചേരുമെന്നാണ് വിവരം.

ALSO READ: ഇന്ത്യ ജയിച്ചാലും വാങ്കഡെയില്‍ വെടിക്കെട്ടില്ല; കാരണം വ്യക്തമാക്കി ബിസിസിഐ

ഒക്‌ടോബർ 19-ന് പൂനെയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇടതു കണങ്കാലിന് പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരവിന്‍റെ പാതയിലാണ്. മത്സരത്തിനിടെ പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്ററുടെ ഷോട്ട് കാലുകൊണ്ട് തടുക്കാന്‍ ശ്രമിച്ചതാണ് ഹാര്‍ദിക്കിന്‍റെ പരിക്കിന് വഴിവച്ചത്.

അതേസമയം ടൂര്‍ണമെന്‍റില്‍ ഇതേവരെ കളിച്ച ആറ് മത്സരങ്ങളും വിജയിച്ച ഇന്ത്യ നിലവിലെ പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്. 12 പോയിന്‍റാണ് രോഹിത് ശര്‍മയുടെ സംഘത്തിനുള്ളത്. എന്നിരുന്നാലും സാങ്കേതികമായി സെമിയുറപ്പിക്കാന്‍ ഇന്ത്യയ്‌ക്കായിട്ടില്ല.

ALSO READ:'ഇനി ഞങ്ങള് ജയിച്ചില്ലേലും ഇങ്ങള് തോറ്റാല്‍ മതി'; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത രസകരം

ഇന്ത്യ സ്ക്വാഡ് ഏകദിന ലോകകപ്പ് 2023 : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി (Cricket World Cup 2023 India Squad).

ALSO READ: വില്ലിക്കും 'ഇംഗ്ലണ്ട്' മതിയായി, ലോകകപ്പിലെ മോശം പ്രകടനവുമായി ബന്ധമില്ലെന്ന് താരം

ABOUT THE AUTHOR

...view details