ചെന്നൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ നാലാം തോല്‍വി ആയിരുന്നു പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വഴങ്ങിയത് (Pakistan vs South Africa ). ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറിയ സൂപ്പര്‍ ത്രില്ലറില്‍ ഒരു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്ക ജയിച്ച് കയറിയത്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ച പാകിസ്ഥാനെ നിര്‍ഭാഗ്യം കൂടിയാണ് തോല്‍വിയിലേക്ക് തള്ളി വിട്ടത്.
ഹാരിസ് റൗഫ് ( Haris Rauf) എറിഞ്ഞ 46-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം നടന്നത്. റൗഫിന്‍റെ പന്തില്‍ കിവീസിന്‍റെ അവസാനക്കാരനായ തബ്രിസ് ഷംസി (Tabraiz Shamsi) വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചു. ഇതോടെ പാകിസ്ഥാന്‍ താരങ്ങള്‍ റിവ്യൂ എടുത്തു.
വീഡിയോയില്‍ പന്തിന്‍റെ ഒരു ഭാഗം ലെഗ് സ്റ്റംപില്‍ തട്ടുന്നത് കാണാമായിരുന്നുവെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചതിനാല്‍, അമ്പയേഴ്‌സ് കോളിന്‍റെ അടിസ്ഥാനത്തില്‍ തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കേശവ് മഹാരാജും (Keshav Maharaj) തബ്രിസ് ഷംസിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹർഭജൻ സിങ്.
മോശം അമ്പയറിങ്ങും ഐസിസിയുടെ മോശം നിയമവുമാണ് പാകിസ്ഥാന് മത്സരം നഷ്‌ടപ്പെടുത്തിയതെന്നാണ് ഹര്‍ഭജന്‍ പറയുന്നത് (Harbhajan Singh criticizes Bad umpiring In Pakistan vs South Africa Cricket World Cup 2023 match). കാലത്തിന് അനുസരിച്ച് ഐസിസി നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നും ഹര്‍ഭജന്‍ സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ കുറിച്ചു.