അഹമ്മദാബാദ് : ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World 2023 ) ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയ ഇന്ത്യ കിരീടം കൈവിട്ടിരുന്നു (India vs Australia). ഫൈനലിന് മുന്നേ കളിച്ച 10 മത്സരങ്ങളും ഓള്‍ റൗണ്ടിങ് മികവുമായി ജയിച്ച് കയറാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഒരൊറ്റ ദിവസത്തെ മോശം പ്രകടനത്തിന് ലോകകിരീമാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
തോല്‍വിയില്‍ ടീമിനെതിരെ കാര്യമായ വിമര്‍ശനങ്ങളൊന്നും തന്നെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) ഒരു തീരുമാനം തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ വസീം അക്രവും ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറും. ബാറ്റിങ് ഓര്‍ഡറില്‍ സൂര്യകുമാര്‍ യാദവിനെ താഴെയിറക്കി പകരം രവീന്ദ്ര ജഡേജയെ നേരത്തെ ക്രീസിലയച്ച രോഹിത്തിന്‍റെ തീരുമാനത്തെയാണ് ഇരുവരും ചോദ്യം ചെയ്‌തിരിക്കുന്നത് (Gautam Gambhir Criticizes Rohit Sharma over Batting Order Change In Cricket World 2023 Final).
ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം. സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) മുന്നേ രവീന്ദ്ര ജഡേജയെ (Ravindra Jadeja) ബാറ്റിങ്ങിന് അയക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്ന് തനിക്ക് മനസിലാകുന്നില്ല. ഏകദിന ക്രിക്കറ്റിലെ ആറാം നമ്പർ ബാറ്ററെന്ന നിലയിൽ സൂര്യകുമാറിന്‍റെ കഴിവുകളിൽ ടീം മാനേജ്‌മെന്‍റിന് വിശ്വാസമില്ലായിരുന്നുവെങ്കില്‍ മറ്റൊരു താരത്തെ തിരഞ്ഞെടുക്കണമായിരുന്നുവെന്നാണ് ഇന്ത്യയുടെ മുൻ ഓപ്പണറായ ഗംഭീര്‍ പറയുന്നത്.
"എന്തിനാണ് സൂര്യകുമാറിനെ ഏഴാം നമ്പറിലേക്ക് ഇറക്കിയത്. ആ തീരുമാനം ഒരിക്കലും ശരിയാണെന്ന് തോന്നുന്നില്ല. കെഎൽ രാഹുൽ കോലിയ്‌ക്കൊപ്പം പതിയെയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്.