പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ നെതര്‍ലന്‍ഡ്‌സിന് ബോളിങ് (England vs Netherlands Toss Report). ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ (Jos Buttler) ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റവുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്.
മാര്‍ക്ക് വുഡും ലിയാം ലിവിംഗ്‌സ്റ്റണും പുറത്തായപ്പോള്‍ ഹാരി ബ്രൂക്കും അറ്റ്കിൻസണുമാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്. അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നെതര്‍ലന്‍ഡ്‌സ് ഒരു മാറ്റം വരുത്തിയതായി നായകന്‍ സ്കോട്ട് എഡ്വേർഡ്‌സ് (Scott Edwards) അറിയിച്ചു. സുൽഫിക്കര്‍ പുറത്തായപ്പോള്‍ തേജ നിടമാനുരുവാണ് ടീമില്‍ ഇടം നേടിയത്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ(സി), മൊയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്.
നെതര്‍ലന്‍ഡ്‌സ് പ്ലേയിങ് ഇലവന്‍: വെസ്ലി ബറേസി, മാക്സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് എംഗൽബ്രെക്റ്റ്, സ്കോട്ട് എഡ്വേർഡ്‌സ് (സി), ബാസ് ഡി ലീഡ്, തേജ നിടമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.
ടൂര്‍ണമെന്‍റില്‍ തങ്ങളുടെ എട്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കിരീടം നിലനിര്‍ത്താനെത്തി ദുരന്തമായി മാറിയെ ഇംഗ്ലണ്ടിനെയാണ് ഇതേവരെ ടൂര്‍ണമെന്‍റില്‍ കാണാന്‍ കഴിഞ്ഞത്. കളിച്ച ഏഴ് മത്സരങ്ങളില്‍ ആറിലും ജോസ് ബട്‌ലറും സംഘവും തോല്‍വി വഴങ്ങി. ബംഗ്ലാദേശിനെ മാത്രമാണ് ഇതേവരെ ടീമിന് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്.
നിലവില പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇംഗ്ലണ്ട് ഇതിനകം തന്നെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായ ടീമാണ്. മറുവശത്ത് കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് വിജയം നേടാന്‍ കഴിഞ്ഞ നെതര്‍ലന്‍ഡ്‌സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാമതാണ്. ബംഗ്ലാദേശിനേയും ദക്ഷിണാഫ്രിക്കയേയുമായിരുന്നു സ്കോട്ട് എഡ്വേർഡ്‌സിന്‍റെ സംഘം തോല്‍പ്പിച്ചത്.