കേരളം

kerala

ETV Bharat / sports

ഡേവിഡ് ബെക്കാം 'ആഗയാ ഹേ...!' ഇന്ത്യ- ന്യൂസിലന്‍ഡ് സൂപ്പര്‍ പോര് കാണാന്‍ ഗാലറിയില്‍ മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളറും - ഇന്ത്യ ന്യൂസിലന്‍ഡ് ഡേവിഡ് ബെക്കാം

David Beckham To Attend India vs New Zealand: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം കാണാന്‍ ഡേവിഡ് ബെക്കാം വാങ്കഡെയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

Cricket World Cup 2023  David Beckham To Attend India vs New Zealand  David Beckham To Attend Cricket World Cup  India vs New Zealand  David Beckham Coming To Mumbai  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഡേവിഡ് ബെക്കാം  ഡേവിഡ് ബെക്കാം ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ന്യൂസിലന്‍ഡ് ഡേവിഡ് ബെക്കാം  ലോകകപ്പ് സെമി ഫൈനല്‍ ഡേവിഡ് ബെക്കാം
David Beckham To Attend India vs New Zealand

By ETV Bharat Kerala Team

Published : Nov 14, 2023, 1:11 PM IST

മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ- ന്യൂസിലന്‍ഡ് സൂപ്പര്‍ സെമി പോരാട്ടം കാണാന്‍ മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാം (David Beckham) എത്തുമെന്ന് റിപ്പോര്‍ട്ട്. യൂനിസെഫ് ഗുഡ്‌വില്‍ അംബസഡറായ ബെക്കാം ത്രിദിന സന്ദര്‍ശനത്തിനായിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിനിടെ താരം ലോകകപ്പിലെ ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം കാണാനായി വാങ്കഡെയില്‍ എത്തുമെന്നാണ് റിപ്പേര്‍ട്ടുകള്‍.

നാളെ (നവംബര്‍ 15) ഉച്ചയ്‌ക്ക് രണ്ടിനാണ് ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും തമ്മിലേറ്റുമുട്ടുന്ന സെമി ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത് (India vs New Zealand). മത്സരത്തിന് മുന്‍പായി ചില പ്രത്യേക പരിപാടികളും വാങ്കഡെയില്‍ ഒരുക്കുന്നുണ്ട്. ബെക്കാമിനൊപ്പം മറ്റ് നിരവധി വിഐപികളും ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം കാണാനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദിന ലോകകപ്പില്‍ കളിച്ച ഒന്‍പത് മത്സരവും ജയിച്ച് തോല്‍വി അറിയാതെയാണ് ടീം ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. 18 പോയിന്‍റോടെ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ആദ്യ റൗണ്ടിലെ ഓരോ മത്സരങ്ങളിലും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ ഇന്ത്യന്‍ ടീമിനായിരുന്നു.

Also Read :'നമ്മുടെ പിള്ളേര്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ജര്‍മനിയിലുമുണ്ട് പിടി...'; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസയുമായി തോമസ് മുള്ളര്‍

ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് നാളെ ഇറങ്ങുന്നത്. പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായിട്ടായിരുന്നു കിവീസ് ഇക്കുറി ലോകകപ്പ് സെമിയില്‍ ഇടം പിടിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കാനായതിന്‍റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്.

എന്നാല്‍, ഇപ്രാവശ്യം ലോകകപ്പില്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് തോല്‍വി വഴങ്ങി. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കിവീസ് ഡാരില്‍ മിച്ചലിന്‍റെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യയ്‌ക്കെതിരെ 273 റണ്‍സാണ് സ്കോര്‍ ചെയ്‌തത്. ഈ മത്സരത്തില്‍ ഇന്ത്യയ്‌ക്കായി പേസര്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ നാല് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 12 പന്തുകള്‍ ബാക്കി നിര്‍ത്തിയായിരുന്നു ഇന്ത്യയുടെ ജയം (India vs New Zealand Cricket World Cup Result). ലോകകപ്പ് ചരിത്രത്തില്‍ 20 വര്‍ഷത്തിന് ശേഷം ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന ആദ്യത്തെ ജയം കൂടിയായിരുന്നു ഇത്.

Also Read :സെമിയില്‍ വിരാട് കോലി 'പുലിയല്ല' ; കിവീസിനെതിരായ മത്സരത്തിന് മുന്‍പ് ആരാധകരുടെ ചങ്കിടിപ്പേറ്റുന്നത് ഈ കണക്കുകള്‍

ABOUT THE AUTHOR

...view details