മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍വിജയങ്ങളുമായി കിരീടപ്പോരാട്ടം ശക്തമാക്കുകയാണ് ഇന്ത്യ. ടൂര്‍ണമെന്‍റില്‍ ഇതേവരെ കളിച്ച നാല് മത്സരങ്ങളിലും വിജയിക്കാന്‍ രോഹിത് ശര്‍മയുടെ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇനി ടേബിള്‍ ടോപ്പേഴ്‌സായ ന്യൂസിലന്‍ഡിനെതിരെയാണ് ആതിഥേയര്‍ കളത്തിലിറങ്ങുന്നത്.
ഒക്‌ടോബര്‍ 22-ന് ധര്‍മ്മശാലയിലെ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് (India vs new zealand) മത്സരം നടക്കുന്നത്. ഇതിന് പിന്നാലെ രോഹിത് ശർമ (Rohit Sharma), വിരാട് കോലി (Virat Kohli), ശുഭ്‌മാൻ ഗിൽ (Shubman Gill), കെഎൽ രാഹുൽ (KL Rahul) , ശ്രേയസ് അയ്യർ (Shreyas Iyer), ജസ്പ്രീത് ബുംറ (Jasprit bhumrah), ഹാർദിക് പാണ്ഡ്യ (Hardik Pandya) എന്നിവരോടൊപ്പം ടീമിലെ മറ്റ് താരങ്ങള്‍ക്കും ബിസിസിഐ ചെറിയ വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്.
ന്യൂസിലൻഡിനെതിരായ മത്സരം കഴിഞ്ഞ് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഒക്‌ടോബര്‍ 29-ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ വീണ്ടും കളത്തിലിറങ്ങുന്നത്. ഇടവേളയിലെ രണ്ടോ-മൂന്നോ ദിവസങ്ങളില്‍ താരങ്ങളെ തങ്ങളുടെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ അനുവദിക്കുമെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു (India Team to a get break during Cricket World Cup 2023).
"ന്യൂസിലൻഡിനെതിരായ മത്സരത്തിന് ശേഷം കളിക്കാർക്ക് രണ്ടോ-മൂന്നോ ദിവസത്തെ ഇടവേളയ്ക്കായി തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള ഒരു അവസരമുണ്ടാവും. രണ്ട് മത്സരങ്ങൾക്കിടയിൽ ഏഴ് ദിവസത്തെ ഇടവേള ഉള്ളതിനാൽ, കളിക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പം കുറച്ച് സമയം ലഭിക്കുന്നത് ന്യായമാണ്" ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.