കേരളം

kerala

ETV Bharat / sports

Cricket World Cup 2023 Records തുടങ്ങിയിട്ടേയുള്ളൂ...റെക്കോഡ് മഴ തുടങ്ങി...ആരാധകർക്ക് ആവേശമായി 2023 ലോകകപ്പ് മത്സരങ്ങൾ - ദക്ഷിണാഫ്രിക്ക

Cricket World Cup 2023 ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ ഇതുവരെ എട്ട് മത്സരങ്ങളാണ് നടന്നിട്ടുളളത്. ഈ മത്സരങ്ങള്‍ക്കിടെ ടീമുകളും കളിക്കാരും നേടിയ ചില റെക്കോഡുകള്‍ നോക്കാം...

Cricket World Cup 2023  Cricket World Cup 2023 Records Shattered So Far  Cricket World Cup 2023 latest news  Cricket World Cup 2023 Records  Cricket World Cup 2023 news  india  ക്രിക്കറ്റ് ലോകകപ്പ് 2023  ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ക്രിക്കറ്റ് ലോകകപ്പ് 2023 റെക്കോര്‍ഡുകള്‍  ഇന്ത്യ  ദക്ഷിണാഫ്രിക്ക  ശ്രീലങ്ക
Cricket World Cup 2023 Records Shattered So Far

By ETV Bharat Kerala Team

Published : Oct 11, 2023, 10:54 AM IST

Updated : Oct 11, 2023, 1:57 PM IST

ഹൈദരാബാദ്: ഏകദിന ലോകകപ്പ് 2023 (Cricket World Cup 2023) ആരംഭിച്ചതിന് പിന്നാലെ വലിയ ആവേശമാണ് ക്രിക്കറ്റ് പ്രേമികളില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഒക്‌ടോബര്‍ അഞ്ചിനാണ് തുടക്കമായത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന മത്സരത്തില്‍ കിവീസ് ഒമ്പത് വിക്കറ്റ് ജയം നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുളള ന്യൂസിലന്‍ഡിന്‍റെ പകരംവീട്ടല്‍ കൂടിയായി ഈ മത്സരം.

തുടര്‍ന്ന് നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക, ഇന്ത്യ-ഓസ്‌ട്രേലിയ ഉള്‍പ്പെടെയുളള മത്സരങ്ങളെല്ലാം വലിയ ആവേശമാണ് ക്രിക്കറ്റ് പ്രേമികളില്‍ ഉണ്ടാക്കിയത്. എട്ട് മത്സരങ്ങളാണ് ഇതുവരെ ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ നടന്നത്. ഇനി വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായും വലിയ ആകാംക്ഷയിലാണ് മിക്കവരും. അതേസമയം ഈ ലോകകപ്പില്‍ ഇതുവരെ ടീമുകളും കളിക്കാരും നേടിയിട്ടുളള പ്രധാനപ്പെട്ട ചില റെക്കോഡുകള്‍ (Cricket World Cup 2023 Records) ഏതൊക്കെയാണെന്ന് നോക്കാം.

  • ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 428 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഇത് ലോകകപ്പ് ചരിത്രത്തിലെ തന്നെ എറ്റവും ഉയര്‍ന്ന ടീം സ്‌കോറായി മാറി.
  • ലോകകപ്പ് ചരിത്രത്തിലെ എറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം നേടിയത്. 49 പന്തുകളിലാണ് മാര്‍ക്രം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 2011ല്‍ ഇംഗ്ലണ്ടിനെതിരെ 50 പന്തില്‍ സെഞ്ച്വറി നേടിയ അയര്‍ലന്‍ഡിന്‍റെ കെവിന്‍ ഒബ്രയന്‍ നേടിയ റെക്കോഡാണ് തകര്‍ന്നത്.
  • ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി പിറന്നിരുന്നു. ഇരുടീമുകളും ചേര്‍ന്ന് നേടിയ 754 റണ്‍സ് ലോകകപ്പ് റെക്കോഡാണ്.
  • ഇന്നലെ (ഒക്‌ടോബര്‍ 10) ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലക്ഷ്യം പാകിസ്ഥാൻ പിന്തുടർന്നു. മുഹമ്മദ് റിസ്‌വാന്‍റെയും അബ്‌ദുളള ഷഫീക്കിന്‍റെയും സെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് 345 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ മറികടന്നത്. ഇതിന് മുന്‍പ് ഈ റെക്കോര്‍ഡ് അയര്‍ലന്‍ഡിന്‍റെ പേരിലായിരുന്നു. 2011 ലോകകപ്പില്‍ ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം അയര്‍ലന്‍ഡ് മറികടന്നിരുന്നു.
  • പാകിസ്ഥാന്‍- ശ്രീലങ്ക മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി പിറന്നു. രണ്ട് ടീമുകളിലുമായി മൊത്തം നാല് സെഞ്ച്വറികളാണ് മത്സരത്തില്‍ പിറന്നത്. ശ്രീലങ്കയ്‌ക്കായി കുശാല്‍ മെന്‍ഡിസും സദീര സമരവിക്രമയും സെഞ്ച്വറി നേടിയപ്പോള്‍, പാകിസ്ഥാനായി അബ്‌ദുളള ഷഫീക്കും മുഹമ്മദ് റിസ്‌വാനും സെഞ്ച്വറി നേടി. ഈ ലോകകപ്പില്‍ തന്നെ ദക്ഷിണാഫ്രിക്ക- ശ്രീലങ്ക മത്സരത്തില്‍ മൂന്ന് സെഞ്ച്വറികളാണ് പിറന്നത്. പ്രോട്ടീസിനായി ക്വിന്‍റണ്‍ ഡികോക്ക്, വാന്‍ഡെര്‍ ദസന്‍, എയ്‌ഡന്‍ മാര്‍ക്രം എന്നിവരാണ് സെഞ്ച്വറി നേടിയത്.
  • ശ്രീലങ്കയ്‌ക്കെതിരെ മൂഹമ്മദ് റിസ്‌വാന്‍ നേടിയ 131 റണ്‍സ് ഒരു പാകിസ്ഥാനി വിക്കറ്റ് കീപ്പര്‍ ഏകദിനത്തില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്. 2005ല്‍ ബ്രിസ്‌ബേനില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ കമ്രാന്‍ അക്‌മല്‍ നേടിയ 124 റണ്‍സാണ് റിസ്‌വാന്‍ മറികടന്നത്.
  • ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിച്ച എട്ട് മത്സരങ്ങളും പാകിസ്ഥാന്‍ വിജയിച്ചു. ഇന്നലെ നടന്ന മത്സരത്തിലും വിജയം പിടിച്ചതോടെയാണ് ലങ്കയ്‌ക്കെതിരെയുളള പാകിസ്ഥാന്‍റെ ലോകകപ്പ് മത്സര വിജയങ്ങള്‍ എട്ടായത്.
Last Updated : Oct 11, 2023, 1:57 PM IST

ABOUT THE AUTHOR

...view details