ന്യൂഡല്‍ഹി:ഏകദിന ലോകകപ്പിലെ (Cricket World Cup 2023) സിക്‌സര്‍ മഴയ്‌ക്ക് ലോക റെക്കോഡ് (Cricket World Cup 2023 most sixes record). ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പതിപ്പായാണ് ഏകദിന ലോകകപ്പ് 2023 മാറിയിരിക്കുന്നത് (Cricket World Cup 2023 set the record for most sixes ever hit in the history of the tournament). ഗ്രൂപ്പ് ഘട്ടം അവസാനിക്കും മുമ്പ് തന്നെയാണ് ഈ പതിപ്പില്‍ വമ്പന്‍ റെക്കോഡും പിറന്നത്.
ഡൽഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ്- ശ്രീലങ്ക (Bangladesh vs Sri Lanka) മത്സരത്തിലെ ആദ്യ സിക്‌സറോടെയാണ് ഈ പതിപ്പ് റെക്കോഡ് ബുക്കിലേക്ക് എത്തിയത്. ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 11-ാം ഓവറിലെ ആദ്യ പന്തില്‍ തൻസിം ഹസൻ സാക്കിബിനെ കുശാല്‍ മെന്‍ഡിസ് അതിര്‍ത്തിക്ക് അപ്പുറം പായിച്ചതോടെ ടൂര്‍ണമെന്‍റിലെ ആകെ സിക്‌സറുകളുടെ എണ്ണം 464-ലേക്ക് എത്തി.
ഇതോടെ 2015 പതിപ്പിലെ 463 സിക്‌സറുകളുടെ റെക്കോഡാണ് പൊളിഞ്ഞത്. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയുമായിരുന്നു 2015-ലെ പതിപ്പിന് ആതിഥേയരായത്. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഈ പതിപ്പില്‍ ഏതാനും ഗ്രൂപ്പ് ഘട്ട മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് ഘട്ടവും നടക്കാനിരിക്കെ സിക്‌സറുകളുടെ എണ്ണം ഇനി 500 കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
ഏകദിന ലോകകപ്പ് 2023-ല്‍ ഏറ്റവും സിക്‌സറുകള്‍ അടിച്ച താരം നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (Rohit Sharma). എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 22 സിക്‌സറുകളാണ് ഹിറ്റ്‌മാന്‍ തൂക്കിയിട്ടുള്ളത്. ഏഴ് ഇന്നിങ്‌സില്‍ 20 സിക്‌സറിടച്ച ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (David Warner), മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 18 സിക്‌സറടിച്ച പാകിസ്ഥാന്‍റെ ഫഖര്‍ സമാന്‍ (Fakhar Zaman) എന്നിവരാണ് പിന്നിലുള്ളത്.