ന്യൂഡല്‍ഹി :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസന് ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു (Bangladesh vs Sri Lanka Toss Report). ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പാകിസ്ഥാനെതിരായ അവസാന മത്സരത്തില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ശ്രീലങ്കയ്ക്ക് എതിരെ ഇറങ്ങുന്നത്.
മുസ്തഫിസ് പുറത്തായപ്പോള്‍ തൻസിം ഷാക്കിബാണ് ടീമിലെത്തിയത്. ഇന്ത്യയ്ക്ക് എതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയതായി ശ്രീലങ്കന്‍ നായകന് കുശാല്‍ മെന്‍ഡിസ് അറിയിച്ചു. കുശാല്‍ പെരേര, ധനഞ്ജയ ഡി സിൽവ എന്നിവരാണ് ടീമിലേക്ക് എത്തിയത്.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ):പാത്തും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെൻഡിസ് (സി), സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുഷ്മന്ത ചമീര, കസുൻ രജിത, ദിൽഷൻ മധുശങ്ക.
ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ):തൻസീദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്റോ, മുഷ്ഫിഖുർ റഹീം, മഹ്മൂദുള്ള, ഷാക്കിബ് അൽ ഹസൻ (സി), തൗഹിദ് ഹൃദയ്, മെഹിദി ഹസൻ മിറാസ്, തൻസിം ഹസൻ സാക്കിബ്, ടസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം.
ഈ ലോകകപ്പില്‍ തങ്ങളുടെ ഏട്ടാം മത്സരത്തിനാണ് ബംഗ്ലാദേശും ശ്രീലങ്കയും ഇറങ്ങുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ രണ്ട് വിജയം നേടിയ ശ്രീലങ്കയ്ക്ക് നാല് പോയിന്റാണുള്ളത്. ഇതോടെ നിലവിലെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ടീമുള്ളത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലിന് നേരിയ സാധ്യത അവസാനിപ്പിക്കണമെങ്കില്‍ ഇതടക്കമുള്ള രണ്ട് മത്സരങ്ങളിലും വിജയം ടീമിന് അനിവാര്യമാണ്.
ഇനി ടീമിന് അതു കഴിഞ്ഞാലും മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിച്ച് മാത്രമേ ലങ്കയ്ക്ക് എന്തെങ്കിലും പ്രതീക്ഷ പുലര്‍ത്താനാവൂ. കളിച്ച അവസാന രണ്ട് മത്സരങ്ങളിലും ടീം തോല്‍വി വഴങ്ങിയിരുന്നു. അഫ്ഗാനോട് ഏഴ് വിക്കറ്റുകള്‍ക്കും പിന്നീട് ഇന്ത്യയോട് 302 റണ്‍സിനുമായിരുന്നു ശ്രീലങ്ക കീഴടങ്ങിയത്. ഇതോടെ ഡല്‍ഹിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് വിജയ വഴിയിലേക്ക് തിരികെ എത്താനുറച്ചാവും ടീം ഇറങ്ങുകയെന്നുറപ്പ്.