ലഖ്‌നൗ:പന്തെറിയും മുമ്പ് നോൺ-സ്ട്രൈക്കിങ് ബാറ്ററെ ബോളര്‍ റണ്ണൗട്ടാക്കുന്ന രീതിയെ ഐസിസി നിയമമായി അംഗീകരിച്ചതാണ്. എന്നാല്‍ ചില താരങ്ങള്‍ക്കും ആരാധകര്‍ക്കും വിദഗ്‌ധര്‍ക്കും ഇടയില്‍ ഇതത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്ത പുറത്താക്കല്‍ രീതിയാണിതെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ബാറ്റര്‍ക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ഈ റണ്ണൗട്ടുകൊണ്ട് കഴിയുമെന്നാണ് അനുകൂലികള്‍ പറയുന്നത്.
ഇതോടെ വിഷയത്തിലെ തര്‍ക്കം തീരാതെ തുടരുകയാണ്. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കന്‍ ബാറ്റര്‍ കുശാൽ പെരേരയെ (Kusal Perera) നോൺ-സ്ട്രൈക്കിങ് എൻഡിൽ പുറത്താക്കാനുള്ള അവസരം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ലഭിച്ചിരുന്നു (Mitchell Starc Avoids Running Out Non Striker Kusal Perera in Australia vs Sri Lanka Cricket World Cup 2023 match). എന്നാല്‍ റണ്ണൗട്ടാക്കാന്‍ മുതിരാതെ ലങ്കന്‍ ബാറ്റര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc ചെയ്‌തത്.
ഇതിന് ശേഷം പെരേര വീണ്ടും ക്രീസ് വിട്ടുവെന്ന് കരുതിയ സ്റ്റാർക്ക് തന്‍റെ റൺഅപ്പ് അവസാനിപ്പിച്ചുവെങ്കിലും കുശാൽ പെരേര ക്രീസിനകത്ത് ആയതോടെ ഇത്തവണ താരത്തിന്‍റെ കണക്കുകൂട്ടലുകള്‍ പിഴയ്‌ക്കുകയും ചെയ്‌തു. ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടോസ് നേടിയ ശ്രീലങ്കയുടെ പകരക്കാരന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (Kusal Mendis ) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ ദാസുന്‍ ഷനകയ്‌ക്ക് പരിക്കേറ്റതോടെയാണ് കുശാല്‍ മെന്‍ഡിസിന് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്.