കേരളം

kerala

ETV Bharat / sports

പ്രോട്ടീസിനെതിരെ അത്ഭുതം നടന്നില്ല ; അട്ടിമറികളുടെ ഓര്‍മ്മകളുമായി അഫ്‌ഗാന് മടക്കം - ഏകദിന ലോകകപ്പ് 2023

Afghanistan Cricket Team knocked out of the Cricket World Cup 2023 : ഏകദിന ലോകകപ്പില്‍ നിന്നും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിയാതെ അഫ്‌ഗാനിസ്ഥാന്‍ പുറത്ത്.

Afghanistan knocked out Cricket World Cup 2023  Afghanistan Cricket Team  Hashmatullah Shahidi  അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ് 2023  ഹഷ്‌മത്തുള്ള ഷാഹിദി
Afghanistan Cricket Team knocked out of the Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 10, 2023, 7:47 PM IST

അഹമ്മദാബാദ്:ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനല്‍ കാണാതെ അഫ്‌ഗാനിസ്ഥാന്‍ പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (South Africa vs Afghanistan) കൂറ്റന്‍ സ്‌കോര്‍ നേടാന്‍ കഴിയാതെ വന്നതാണ് ടീമിന് മടക്ക ടിക്കറ്റ് ഉറപ്പിച്ചത് (Afghanistan Cricket Team knocked out of the Cricket World Cup 2023). ഇതേവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയം നേടിയ അഫ്‌ഗാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

എട്ട് പോയിന്‍റുള്ള ടീമിന് -0.338 എന്ന മോശം റണ്‍ ശരാശരിയാണുള്ളത്. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇനി ജയം നേടിയാലും നിലവില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്‍റെ 12 പോയിന്‍റിനൊപ്പമെത്താന്‍ കഴിയുമെങ്കിലും +0.743 എന്ന നെറ്റ് റണ്‍റേറ്റില്‍ ടീമിനെ പിന്നിലാക്കാന്‍ അഫ്‌ഗാനാവില്ല.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കുറഞ്ഞത് 438 റണ്‍സിന്‍റെ വിജയം നേടിയാല്‍ മാത്രമേ അഫ്‌ഗാന് ന്യൂസിലന്‍ഡിനെ മറികടക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്‌ഗാന്‍ 50 ഓവറില്‍ 244 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന അസ്‌മത്തുള്ള ഒമർസായിയുടെ (Azmatullah Omarzai) അര്‍ധ സെഞ്ചുറി പ്രകടനമാണ് ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചത്. 107 പന്തില്‍ പുറത്താവാതെ 97 റണ്‍സാണ് താരം അടിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ജെറാൾഡ് കോറ്റ്സി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീതമുണ്ട്.

സെമി കണ്ടില്ലെങ്കിലും തങ്ങളുടെ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് ഹഷ്‌മത്തുള്ള ഷാഹിദിയുടെ (Hashmatullah Shahidi) സംഘം തിരികെ മടങ്ങുന്നത്. ഇതാദ്യമാണ് ലോകകപ്പില്‍ അഫ്‌ഗാന്‍ നാല് മത്സങ്ങള്‍ വിജയിക്കുന്നത്. കരുത്തരായ ഇംഗ്ലണ്ടിനേയും പാകിസ്ഥാനേയും വീഴ്‌ത്തിയ അഫ്‌ഗാന് മുന്നില്‍ ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളായിരുന്നു തോല്‍വി സമ്മതിച്ചത്.

കൂടാതെ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയെ വിറപ്പിക്കാനും ടീമിന് കഴിഞ്ഞിരുന്നു. പോയിന്‍റ് പട്ടികയില്‍ ആദ്യ ഏഴിനുള്ളില്‍ സ്ഥാനം ഉറപ്പിച്ചതോടെ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പിക്കാനും അഫ്‌ഗാനിസ്ഥാന് കഴിഞ്ഞിട്ടുണ്ട്.

ALSO READ: 'കോലിക്ക് പകരമാകാൻ രോഹിതിന് താല്‍പര്യമില്ലായിരുന്നു', നായകസ്ഥാനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

അഫ്‌ഗാനിസ്ഥാൻ (പ്ലേയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (സി), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഇക്രാം അലിഖിൽ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖീ

ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ക്വിൻറൺ ഡി കോക്ക്, ടെംബ ബാവുമ (സി), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, ഡേവിഡ് മില്ലർ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.

ALSO READ:'ബിരിയാണി ഇഷ്‌ടമായല്ലോ അല്ലോ?, ഇനി തിരികെ വിട്ടോ..'; പാകിസ്ഥാനെ ട്രോളി വിരേന്ദര്‍ സെവാഗ്

ABOUT THE AUTHOR

...view details