അഹമ്മദാബാദ്:ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) സെമി ഫൈനലിലേക്ക് എത്താന്‍ അഫ്‌ഗാനിസ്ഥാന് (Afghanistan Cricket Team) കഴിഞ്ഞിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തി തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് അഫ്‌ഗാന്‍ ഇന്ത്യയില്‍ നിന്നും തിരികെ മടങ്ങുന്നത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാല് വിജയം നേടാന്‍ അഫ്‌ഗാന് കഴിഞ്ഞിരുന്നു.
ALSO READ:'ക്രിസ്റ്റ്യാനോ ആണെന്നാണ് കോലിയുടെ വിചാരം, എന്നാല്‍ അങ്ങനെ അല്ല': യുവരാജ് സിങ്
ഏകദിന ലോകകപ്പില്‍ ഇതാദ്യമായാണ് അഫ്‌ഗാനിസ്ഥാന്‍ നാല് മത്സരങ്ങളില്‍ വിജയിക്കുന്നത്. വമ്പന്മാരായ ഇംഗ്ലണ്ടിനേയും പാകിസ്ഥാനേയും വീഴ്‌ത്തിയ ഹഷ്‌മത്തുള്ള ഷാഹിദിയുടെ (Hashmatullah Shahidi) സംഘത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച മറ്റ് ടീമുകള്‍ ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സുമാണ്. ഇക്കൂട്ടത്തില്‍ പാകിസ്ഥാന് (Afghanistan vs Pakistan) എതിരായ വിജയം ഏറ്റവും സ്‌പെഷ്യലാണെന്നാണ് അഫ്‌ഗാന്‍ കോച്ച് ജോനാഥൻ ട്രോട്ട് (Jonathan Trott) പറയുന്നത്.
"ഈ ലോകകപ്പില്‍ ഏറെ നല്ല നിമിഷങ്ങള്‍ക്ക് ഒപ്പം തന്നെ, കഠിനമായ പരീക്ഷണങ്ങളേയും ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ലോകകപ്പിലെ ഈ നാല് വിജയങ്ങൾ ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. പ്രത്യേകിച്ച്, പാകിസ്ഥാനെ ആദ്യമായി തോൽപ്പിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയാണ്. അതിനാല്‍ മറ്റ് നിരവധി പേരെ പോലെ ശരിക്കും ആ ഒരു നിമിഷം ഞാൻ മറക്കില്ല" ജോനാഥൻ ട്രോട്ട് പറഞ്ഞു (Afghanistan coach Jonathan Trott on Cricket World Cup 2023 campaign).