കേരളം

kerala

ETV Bharat / sports

ന്യൂസിലന്‍ഡ് സെമിയില്‍ ഇന്ത്യയുടെ വഴി മുടക്കില്ല ; കാരണം പറഞ്ഞ് ആകാശ് ചോപ്ര - ലോകകപ്പ് സെമി ഫൈനല്‍

Aakash Chopra on India vs New Zealand Cricket World Cup 2023 semi final clash : ഈ ലോകകപ്പില്‍ കളിക്കുന്ന ന്യൂസിലന്‍ഡ് ടീമിന്‍റെ ബോളിങ് നിര ദുര്‍ബലമെന്ന് ആകാശ് ചോപ്ര

Aakash Chopra on India vs New Zealand match  Aakash Chopra  India vs New Zealand  Aakash Chopra on Trent Boult  Cricket World Cup 2023  ആകാശ് ചോപ്ര  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഏകദിന ലോകകപ്പ് 2023
Aakash Chopra on India vs New Zealand Cricket World Cup 2023 semi final clash

By ETV Bharat Kerala Team

Published : Nov 12, 2023, 12:42 PM IST

മുംബൈ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ന്യൂസിലന്‍ഡാണ് (India vs New Zealand) എതിരാളി. കഴിഞ്ഞ ലോകകപ്പിന്‍റെ സെമിയില്‍ ഇതേ ന്യൂസിലന്‍ഡിനോട് തോറ്റായിരുന്നു ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്.

ഇതോടെ ഇത്തവണ വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കിവീസ് ഇന്ത്യയ്‌ക്ക് വിലങ്ങുതടിയാവുമോയെന്നാണ് ചിലരുടെ എങ്കിലും ആശങ്ക. എന്നാല്‍ അത്തരം ആശങ്കകളെ കാറ്റില്‍ പറത്തുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra on India vs New Zealand Cricket World Cup 2023 semi-final clash). കഴിഞ്ഞ ലോകകപ്പുകളിൽ ഇന്ത്യയെ പ്രയാസപ്പെടുത്തിയ ന്യൂസിലന്‍ഡിന് സമാനമായ ശക്തി ഇപ്പോഴത്തെ അവരുടെ ടീമിനില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

"ഏകദിന ലോകകപ്പ് 2023-ന്‍റെ സെമി ഫൈനല്‍ ലൈനപ്പായിരിക്കുകയാണ്. ഇന്ത്യയ്‌ക്ക് വീണ്ടും ന്യൂസിലന്‍ഡാണ് എതിരാളി. കഴിഞ്ഞ തവണ ഇന്ത്യയുടെ വഴിമുടക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിരുന്നു.

എന്നാല്‍ അന്ന് നമ്മളെ പ്രയാസപ്പെടുത്തിയ അതേ ടീമിനെപ്പോലെയല്ല ഇപ്പോഴത്തെ ന്യൂസിലൻഡ് കാണപ്പെടുന്നത്. കാരണം നിലവിലെ ന്യൂസിലന്‍ഡ് ടീമിന്‍റെ ബോളിങ് ദുർബലമാണ്. ഇത്തരമൊരു ബോളിങ് നിരയല്ല അവര്‍ക്ക് പൊതുവെ ഉണ്ടാവാറുള്ളത്. അവര്‍ ഇതിലും മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു" - ആകാശ് ചോപ്ര പറഞ്ഞു.

ബോള്‍ട്ടിന് മൂര്‍ച്ചയില്ല :ന്യൂസിലന്‍ഡ് പേസ് ആക്രമണത്തിന്‍റെ കുന്തമുനയായ ട്രെന്‍റ് ബോള്‍ട്ടിന് ടൂര്‍ണമെന്‍റില്‍ തന്‍റെ മികവ് കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. "ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ ട്രെന്‍റ് ബോൾട്ട് വിക്കറ്റ് വീഴ്ത്തിയെന്നത് ശരിയാണ്. എന്നാല്‍ അതിന് മുമ്പ് ടൂർണമെന്‍റിലുടനീളം അവന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല" - ആകാശ് ചോപ്ര പറഞ്ഞു (Aakash Chopra on Trent Boult).

ALSO READ: 'കാര്യങ്ങളെല്ലാം പഠിച്ചുവരുന്നതേയുള്ളൂ, അവന്‍ ഇപ്പോഴും ചെറുപ്പമാണ്...'; പാകിസ്ഥാന്‍ നായകനെ പിന്തുണച്ച് ടീം ഡയറക്‌ടര്‍

ഇന്ത്യ സൂപ്പര്‍ ടീം : നവംബര്‍ 15-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ നടക്കുക. ഇവിടുത്തെ സാഹചര്യങ്ങള്‍ ന്യൂസിലൻഡിനെ സഹായിച്ചേക്കാമെന്ന് ആകാശ് ചോപ്ര സമ്മതിച്ചു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം അസാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: 'നെതര്‍ലന്‍ഡ്‌സിനെതിരെ രോഹിത് ശര്‍മ സെഞ്ച്വറിയടിക്കണം, ഇതാണ് അതിനുള്ള അവസരം...': ആകാശ് ചോപ്ര

"എതിരെ എത്തുന്ന ടീമുകളെ പ്രയാസപ്പെടുത്താന്‍ നന്നായി അറിയുന്ന ടീമാണ് ന്യൂസിലന്‍ഡ് എന്നതിൽ സംശയമില്ല, പക്ഷേ ഇത്തവണ അവർക്ക് അത് ചെയ്യാൻ കഴിയുമോയെന്ന് എനിക്കറിയില്ല. എന്തുതന്നെ ആയാലും മികച്ച മത്സരം തന്നെയായിരിക്കുമിത്. വാങ്കഡെയിലായിരിക്കും ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുക. അവിടെ സാഹചര്യങ്ങൾ അവർക്ക് അനുയോജ്യമായേക്കാം, പക്ഷേ ഇന്ത്യ ഒരു അസാധാരണ ടീം തന്നെയാണ്" - ആകാശ് ചോപ്ര പറഞ്ഞുനിര്‍ത്തി.

ABOUT THE AUTHOR

...view details