മുംബൈ : ഏകദിന ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam). എന്നാല്‍ ഏകദിന ലോകപ്പില്‍ (Cricket World Cup 2023) തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ ബാബറിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പാക് ക്യാപ്റ്റനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra Criticizes Babar Azam).
സൂപ്പർസ്റ്റാർ പദവിയുള്ള ബാബര്‍ അതിന് അനുസരിച്ചുള്ള പ്രകടനം നടത്തണമെന്നാണ് ആകാശ് ചോപ്രയുടെ അഭ്യർഥന. 'ബാബര്‍ അസം റണ്‍സ് നേടേണ്ടതുണ്ട്. നിങ്ങൾ ഒരു സൂപ്പർസ്റ്റാറാണ്, പക്ഷേ നിലവില്‍ ഹീറോയുടെ സഹോദരന്‍റെ വേഷം പോലും ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും നിങ്ങള്‍ക്ക് റണ്‍സ് നേടേണ്ടി വരും' -ആകാശ് ചോപ്ര (Aakash Chopra) പറഞ്ഞു.
തന്‍റെ യൂട്യൂബ് ചാനലിലാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ വെറും 83 റണ്‍സാണ് ബാബര്‍ അസമിന് നേടാന്‍ കഴിഞ്ഞത്. 20.75 ശരാശരിയിലും 79.04 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്‍റെ പ്രകടനം. അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരെ അർധസെഞ്ച്വറി നേടിയത് മാത്രമാണ് താരത്തിന് എടുത്ത് പറയാന്‍ കഴിയുന്ന ഒരേയൊരു പ്രകടനം.
ALSO READ: Most Runs In ODI Cricket: വിരാട് കോലിയുടെ റണ്‍വേട്ട, സനത് ജയസൂര്യയും പിന്നിലായി; ഇനി മുന്നിലുള്ളത് മൂന്ന് പേര്‍
ബാബറിന് തിളങ്ങാന്‍ കഴിയാത്തത് ലോകകപ്പില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള പാകിസ്ഥാന്‍ (Pakistan Cricket team) നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയേയും ബാബര്‍ അസമും സംഘവും തോല്‍പ്പിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയ്‌ക്കും പിന്നീട് ഓസ്‌ട്രേലിയയ്‌ക്കും എതിരായ മത്സരത്തില്‍ പാക് ടീം വമ്പന്‍ തോല്‍വി വഴങ്ങി. ഇതോടെ ടൂര്‍ണമെന്‍റില്‍ മുന്നോട്ടുള്ള യാത്രയ്‌ക്ക് ബാക്കിയുള്ള ഓരോ മത്സരവും പാകിസ്ഥാന് ഏറെ നിര്‍ണായകമാണ്.
ALSO READ: Indian Fielder Of The Match Against New Zealand: 'ഇങ്ങോട്ടേക്കല്ല, അങ്ങോട്ട് നോക്ക്' താരങ്ങളെ ത്രില്ലടിപ്പിച്ച് 'ബെസ്റ്റ് ഫീല്‍ഡര്‍' പ്രഖ്യാപനം
പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad) : ഇമാം ഉല്‍ ഹഖ്, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഫഖർ സമാൻ, ഷദാബ് ഖാൻ, സൽമാൻ അലി ആഘ, ഇഫ്‌തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം, ഉസാമ മിർ.
ALSO READ:Virat Kohli In ICC Limited Over Tournaments: 'റെക്കോഡ് മേക്കര്‍' കിങ് കോലി, ഇതിഹാസങ്ങള്‍ പിന്നില്‍; ചരിത്രനേട്ടം സ്വന്തമാക്കി വിരാട്