ബേ ഓവല്‍ :ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം. ന്യൂസിലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ആദ്യ മത്സരത്തിന് ഇറങ്ങും. വൈകീട്ട് 6.30നാണ് മത്സരം. ഏഴ് മത്സരങ്ങളാണ് ലോകകപ്പിൽ ഓരോ ടീമുകളും കളിക്കുക.
ആദ്യ നാലിലെത്തുന്ന ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും. പാകിസ്ഥാനെ നിസാരക്കാരായി കാണുന്നില്ലെന്ന് മത്സരത്തിന് മുന്നോടിയായി ക്യാപ്‌റ്റൻ മിതാലി രാജ് പറഞ്ഞു. ഇന്ത്യക്ക് ഹര്‍മന്‍പ്രീത് കൗറിന്‍റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് മിതാലി മത്സരത്തിന് മുന്നോടിയായി പറഞ്ഞു. ഷെഫാലി വർമ ഫോമിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മിതാലി പറഞ്ഞു.