കേരളം

kerala

ETV Bharat / sports

ICC T20 Rankings: കുതിപ്പുമായി ദീപ്‌തി ശര്‍മ; ബോളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും മൂന്നാമത്

ഐസിസി ടി20 വനിത റാങ്കിങ്ങില്‍ ബോളര്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനമുയര്‍ന്ന ദീപ്‌തി ശര്‍മ മൂന്നാമത്.

ICC T20 Rankings  ദീപ്‌തി ശര്‍മ  ദീപ്‌തി ശര്‍മ ടി20 റാങ്കിങ്  സ്‌മൃതി മന്ദാന  സ്‌മൃതി മന്ദാന ടി20 റാങ്കിങ്  ICC Women s T20 rankings  ഷഫാലി വർമ  shafali verma
ICC T20 Rankings: കുതിപ്പുമായി ദീപ്‌തി ശര്‍മ; ബോളര്‍മാരിലും ഓള്‍ റൗണ്ടര്‍മാരിലും മൂന്നാമത്

By

Published : Oct 11, 2022, 4:15 PM IST

ദുബായ്: ഐസിസി ടി20 വനിത റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മ. ബോളര്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനമുയര്‍ന്ന ദീപ്‌തി മൂന്നാം റാങ്കിലെത്തി. ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യ കപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ദീപ്‌തിയ്‌ക്ക് തുണയായത്.

ദക്ഷിണാഫ്രിക്കൻ പേസർ ഷബ്‌നിം ഇസ്‌മായിൽ, വെസ്റ്റ് ഇൻഡീസിന്‍റെ ഹെയ്‌ലി മാത്യൂസ്, ഓസ്‌ട്രേലിയയുടെ മേഗൻ സ്‌കട്ട് എന്നിവരെ പിന്തള്ളിയാണ് ദീപ്‌തിയുടെ മുന്നേറ്റം. വനിത ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ 3/27, ബംഗ്ലാദേശിനെതിരെ 2/13, തായ്‌ലൻഡിനെതിരെ 2/10 എന്നിങ്ങനെയാണ് ദീപ്‌തിയുടെ പ്രകടനം.

ഇംഗ്ലണ്ടിന്‍റെ സോഫി എക്ലെസ്റ്റോണും സാറ ഗ്ലെന്നുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനക്കാരിയായ സാറയുമായി ഏഴ്‌ റേറ്റിങ് പോയിന്‍റിന്‍റെ വ്യത്യസം മാത്രമാണ് ദീപ്‌തിയ്‌ക്കുള്ളത്. 724 ആണ് ദീപ്‌തിയുടെ റേറ്റിങ് പോയിന്‍റ്. സാറയ്‌ക്ക് 734 റേറ്റിങ് പോയിന്‍റുണ്ട്. ഇന്ത്യയുടെ രേണുക സിങ്ങും ആദ്യ പത്തിലുണ്ട്. 693 റേറ്റിങ് പോയിന്‍റോടെ നിലവില്‍ എട്ടാം സ്ഥാനത്താണ് താരം.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും നേട്ടം കൊയ്യാന്‍ ദീപ്‌തിയ്‌ക്ക് കഴിഞ്ഞു. ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവെയ്‌ന്‍, വിന്‍ഡീസിന്‍റെ ഹെയ്‌ലി മാത്യൂസ് എന്നിവര്‍ക്ക് പിന്നില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ദീപ്‌തിയുള്ളത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ജമീമ റോഡ്രിഗസ് നേട്ടമുണ്ടാക്കി.

രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന താരം നിലവില്‍ ആറാം റാങ്കിലാണ്. സ്‌മൃതി മന്ദാന മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു ഇന്ത്യന്‍ താരമായ ഷഫാലി വർമ രണ്ട് സ്ഥാനങ്ങള്‍ നഷ്‌ടമായി എട്ടാമതെത്തി.

also read: ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സിനിമ നിര്‍മിക്കാന്‍ എംഎസ്‌ ധോണി

ABOUT THE AUTHOR

...view details