ആന്‍റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സെടുത്തു. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്‌ടമായെങ്കിലും സെഞ്ചുറിയുമായി തിളങ്ങിയ നായകന്‍ യാഷ് ദുള്ളും, സെഞ്ചുറിക്കരികെ പുറത്തായ ഷെയ്‌ഖ് റഷീദുമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആംഗ്രിഷ് രഘുവംശി (6) ഹര്‍നൂർ സിങ്(16) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. ഇതോടെ 12.3 ഓവറില്‍ 37 റണ്‍സ് എന്ന നിലയിൽ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച യാഷ് ദുള്‍- ഷെയ്‌ഖ് റഷീദ് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശി. ഇരുവരും ചേർന്ന് 204 റണ്‍സാണ് അടിച്ചുകൂട്ടിയത്.