കേരളം

kerala

ETV Bharat / sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ഓൾറൗണ്ടർമാരില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ജഡേജ

വെസ്റ്റ് ഇൻഡീസിന്‍റെ ജേസൺ ഹോൾഡറെ പിന്തള്ളിയാണ് ജഡേജ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്.

By

Published : Mar 23, 2022, 5:54 PM IST

ICC Test Rankings  Jadeja number one all-rounder  Jason Holder  India ranking in Test  ഐസിസി ടെസ്റ്റ് റാങ്കിങ്  രവീന്ദ്ര ജഡേജ ടെസ്റ്റ് റാങ്കിങ്  വിരാട് കോലി  ജേസൺ ഹോൾഡര്‍  രോഹിത് ശര്‍മ
ഐസിസി ടെസ്റ്റ് റാങ്കിങ്: ഓൾറൗണ്ടർമാരില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ജഡേജ

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. വെസ്റ്റ് ഇൻഡീസിന്‍റെ ജേസൺ ഹോൾഡറെ പിന്തള്ളിയാണ് താരത്തിന്‍റെ നേട്ടം. ഈ മാസം ആദ്യം മൊഹാലിയിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ പുറത്താകാതെ 175 റൺസും ഒമ്പത് വിക്കറ്റും നേടിയ പ്രകടനമാണ് താരത്തെ ഒന്നാം റാങ്കിലേക്ക് ഉയർത്തിയത്.

ബുധനാഴ്‌ചയാണ് ഐസിസി ഏറ്റവും പുതിയ റാങ്കിങ്ങ് പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ച ജഡേജയെ പിന്തള്ളി ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നെങ്കിലും, 385 പോയിന്‍റോടെയാണ് ജഡേജ വീണ്ടും പട്ടികയില്‍ തലപ്പത്തെത്തിയത്. ആര്‍ അശ്വിന്‍ ഓള്‍റൗണ്ടര്‍മാരില്‍ മൂന്നാമതും ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ്. കഴിഞ്ഞ ആഴ്‌ച ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പേസര്‍ ജസ്‌പ്രീത് ബുംറ നാലാം സ്ഥാനം നിലനിര്‍ത്തി.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം താഴ്‌ന്ന് ഏഴാം സ്ഥാനത്തായി. മുന്‍ നായകന്‍ വിരാട് കോലി ഒമ്പതാം സ്ഥാനത്തും റിഷഭ് ന്ത് 10ാം സ്ഥാനത്തും തുടരുകയാണ്. ഓസ്‌ട്രേലിയക്കെതിരെ കറാച്ചി ടെസ്റ്റില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ബാബര്‍ അസം മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി.

ഇതേ മത്സരത്തിലെ തിളങ്ങിയ പാക് താരം മുഹമ്മദ് റിസ്വാനും ഓസീസ് താരം ഉസ്മാൻ ഖവാജയുമാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ മറ്റ് താരങ്ങള്‍. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ റിസ്വാന്‍ 11-ാം സ്ഥാനത്തെത്തിയപ്പോള്‍, 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഖവാജ 13-ാം സ്ഥാനത്തെത്തി.

രോഹിത്തിന് നഷ്‌ടം:ബാറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ വിരാട് കോലി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്തേക്ക് താഴ്‌ന്നു. 811 പോയിന്‍റുള്ള കോലിക്ക് മുന്നിലുള്ളത് പാക് നായന്‍ ബാബര്‍ അസമാണ്. നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത്തിനെ പിന്തള്ളി ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റൺ ഡികോക്കാണ് പട്ടികയില്‍ നേട്ടമുണ്ടാക്കിയത്.

also read: ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി ; കൊല്‍ക്കത്തയ്‌ക്കെതിരെ കളിക്കാന്‍ അലിയില്ല

അതേസമയം ഏകദിനത്തിലെ ബൗളര്‍മാരില്‍ ആറാം റാങ്കിലുള്ള പേസര്‍ ജസ്‌പ്രീത് ബുംറയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

ABOUT THE AUTHOR

...view details