കേരളം

kerala

ETV Bharat / sports

ഐസിസി ടെസ്റ്റ്‌ റാങ്കിങ്: ഒന്നാം സ്ഥാനം തിരികെ പിടിച്ച് ആര്‍ അശ്വിന്‍

ഐസിസി ടെസ്റ്റ്‌ ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ പിന്തള്ളി ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനത്ത്.

By

Published : Mar 1, 2023, 3:39 PM IST

James Anderson  ICC Test bowling rankings  R Ashwin  ICC rankings  R Ashwin Test bowling rankings  James Anderson Test bowling rankings  Ravindra Jadeja  Ravindra Jadeja Test rankings  ഐസിസി ടെസ്റ്റ്‌ റാങ്കിങ്  ആര്‍ അശ്വിന്‍  ആര്‍ അശ്വിന്‍ ടെസ്റ്റ് റാങ്കിങ്  രവീന്ദ്ര ജഡേജ  ജെയിംസ് ആന്‍ഡേഴ്‌സണ്‍
ഐസിസി ടെസ്റ്റ്‌ റാങ്കിങ്: ഒന്നാം സ്ഥാനം തിരികെ പിടിച്ച് ആര്‍ അശ്വിന്‍

ദുബായ്‌: ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് അശ്വിന് തുണയായത്. 2015ലാണ് അശ്വിന്‍ ആദ്യമായി ഒന്നാം റാങ്കിലെത്തിയത്.

തുടര്‍ന്നും പലതവണകളായി 36കാരനായ താരം ടോപ് റാങ്കിങ് നേടിയിട്ടുണ്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ മത്സരങ്ങള്‍ ശേഷിക്കെ ഒന്നാം സ്ഥാനത്ത് തുടരാൻ ഇന്ത്യന്‍ താരത്തിന് ഇനിയും അവസരമുണ്ട്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന്‍ ഇംഗ്ലണ്ടിന്‍റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെയാണ് പിന്തള്ളിയത്.

864 പോയിന്‍റോടെയാണ് അശ്വിന്‍റെ മുന്നേറ്റം. രണ്ടാം സ്ഥാനത്തേക്ക് വീണ ആന്‍ഡേഴ്‌സണ് 859 പോയിന്‍റാണുള്ളത്. ഓസീസ് നായന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 2019 ഫെബ്രുവരി മുതല്‍ റാങ്കിങ്ങില്‍ തലപ്പത്ത് തുടര്‍ന്നിരുന്ന കമ്മിന്‍സിനെ പിന്നിലാക്കി കഴിഞ്ഞ ആഴ്‌ചയാണ് ആന്‍ഡേഴ്‌സണ്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്.

അതേസമയം, പരിക്കിനെ തുടര്‍ന്ന് ഓസീസിനെതിരെ കളിക്കാതിരുന്ന ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ ഒരു സ്ഥാനം ഉയര്‍ന്ന് നാലാം റാങ്കിലേക്ക് കയറി. പാകിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദിയും ഒരു റാങ്ക് മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്‍റെ ഒല്ലി റോബിൻസൺ രണ്ട് സ്ഥാനം താഴ്‌ന്ന് ആറാമതായതോടെയാണ് ഇരു താരങ്ങളുടേയും റാങ്കിങ് ഉയര്‍ന്നത്.

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ ഏഴാം സ്ഥാനത്ത് തുടരുകയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യയുടെ രവീന്ദ്ര ജഡേജ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. ന്യൂസിലന്‍ഡിന്‍റെ കൈൽ ജാമിസണാണ് ഒരു സ്ഥാനം നഷ്‌ടമായി ഒമ്പതാമതായത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 10-ാം സ്ഥാനത്ത് തുടരുകയാണ്.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്. ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റൻ ജോ റൂട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലേക്ക് കയറി. ഇതോടെ പാക് നായകന്‍ ബാബര്‍ അസം, ഓസീസ് ബാറ്റര്‍ ട്രവിസ് ഹെഡ്‌ എന്നിവര്‍ക്ക് ഓരോ സ്ഥാനം നഷ്‌ടമായി.

നിലവില്‍ ബാബര്‍ നാലും ട്രവിസ് ഹെഡ്‌ അഞ്ചും റാങ്കിലാണ്. ന്യൂസിലന്‍ഡിന്‍റെ കെയ്ന്‍ വില്യംസണും ടോം ബ്ലണ്ടലുമാണ് ആറും ഏഴും സ്ഥാനത്ത്. എട്ടാം സ്ഥാനത്തുള്ള റിഷഭ്‌ പന്ത്, ഒമ്പതാം റാങ്കിലുള്ള രോഹിത് ശര്‍മ എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 15 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 16-ാമതെത്തി.

ഇന്ത്യയുടെ വിരാട് കോലി 17-ാമതാണ്. ബ്രൂക്കിനും കോലിക്കും ഒരേ റാങ്കിങ് പോയിന്‍റാണുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവീന്ദേ ജഡേജ ഒന്നും ആര്‍ അശ്വിന്‍ രണ്ടും സ്ഥാനത്ത് തുടരുകയാണ്. രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന ഇംഗ്ലണ്ട് താരം എട്ടാമതെത്തി. ഇതോടെ പാറ്റ് കമ്മിന്‍സ്, കൈല്‍ ജാമിസണ്‍ എന്നിവര്‍ക്ക് ഓരോ സ്ഥാനങ്ങള്‍ നഷ്‌ടമായി യഥാക്രമം ഒമ്പതും പത്തും റാങ്കിലേക്ക് വീണു.

ALSO READ:WATCH: നിര്‍ഭാഗ്യത്തിന്‍റെ അങ്ങേയറ്റം; ശ്രേയസിന്‍റെ വിക്കറ്റില്‍ തലയില്‍ കൈവച്ച് ആരാധകര്‍

ABOUT THE AUTHOR

...view details