കേരളം

kerala

ETV Bharat / sports

രവി ബിഷ്‌ണോയ് - റാങ്ക് നമ്പർ 1...ടി20യില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ലോക റാങ്കിങില്‍ ഒന്നാമത് - രവി ബിഷ്‌ണോയ് ടി20 റാങ്കിങ്

ICC T20I Rankings Ravi Bishnoi replaces Rashid Khan : ഐസിസി ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ അഫ്‌ഗാന്‍റെ റാഷിദ് ഖാനെ പിന്തള്ളി ഇന്ത്യയുടെ രവി ബിഷ്‌ണോയ് ഒന്നാമത്.

ICC T20I Rankings  Ravi Bishnoi  Ravi Bishnoi ICC T20I Rankings  Ravi Bishnoi replaces Rashid Khan  Suryakumar Yadav  Suryakumar Yadav ICC T20I Rankings  ഐസിസി ടി20 റാങ്കിങ്  റാഷിദ്‌ ഖാനെ പിന്തള്ളി രവി ബിഷ്‌ണോയ്  രവി ബിഷ്‌ണോയ് ടി20 റാങ്കിങ്  സൂര്യകുമാര്‍ യാദവ് ടി20 റാങ്കിങ്
ICC T20I Rankings Ravi Bishnoi Suryakumar Yadav

By ETV Bharat Kerala Team

Published : Dec 6, 2023, 5:01 PM IST

ദുബായ്‌: ഐസിസി ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയ് (Ravi Bishnoi ICC T20I Rankings). ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനമാണ് രവി ബിഷ്‌ണോയ്‌ തൂക്കിയിരിക്കുന്നത്. അഫ്‌ഗാന്‍റെ സ്റ്റാര്‍ സ്‌പിന്നര്‍ റാഷിദ് ഖാനെയാണ് ഇന്ത്യന്‍ താരം താഴെയിറക്കിയത്. (ICC T20I Rankings Ravi Bishnoi replaces Rashid Khan In top spot).

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ (India vs Australia ) മിന്നിയതാണ് 23-കാരന് റാങ്കിങ്ങില്‍ തലപ്പത്തേക്കുള്ള വഴി തുറന്നത്. കങ്കാരുക്കള്‍ക്കെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളായിരുന്നു താരം നേടിയത്. കഴിഞ്ഞ റാങ്കിങ്ങില്‍ 665 റേറ്റിങ് പോയിന്‍റുമായി അഞ്ചാമതായിരുന്നു ബിഷ്‌ണോയ്‌ ഉണ്ടായിരുന്നത്. ഓസീസിനെതിരായ പ്രകടനത്തോടെ 34 റേറ്റിങ് പോയിന്‍റുകള്‍ കൂടി ചേര്‍ത്ത് ആകെ 699 റേറ്റിങ് പോയിന്‍റിലേക്ക് എത്താന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.

രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയ റാഷിദിന് 692 റേറ്റിങ് പോയിന്‍റാണുള്ളത്. 2023 മാര്‍ച്ച് തൊട്ട് റാങ്കിങ്ങില്‍ തലപ്പത്ത് തുടരുകയായിരുന്നു റാഷിദ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയ്‌ക്കായി ടി20 അരങ്ങേറ്റം നടത്തിയ ബിഷ്‌ണോയ് ഇതുവരെ കളിച്ച 21 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 34 വിക്കറ്റുകളാണ് സമ്പാദ്യം. അതേസമയം ബാറ്റര്‍മരുടെ പട്ടികയില്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 855 റേറ്റിങ് പോയിന്‍റുമായാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ തലപ്പത്ത് തുടരുന്നത്.

ALSO READ:'നടക്കാന്‍' കഴിയുന്ന കാലം വരെ ഐപിഎല്‍ കളിക്കും: ഗ്ലെന്‍ മാക്‌സ്‌വെല്‍

രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന് 787 റേറ്റിങ് പോയിന്‍റ് മാത്രമാണുള്ളത്. ഓസീസിനെതിരെ മിന്നിയ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് ഏഴാം സ്ഥാനം നിലനിര്‍ത്തി. ഓസീസിനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്നും 223 റണ്‍സടിച്ച റിതുരാജും മിന്നിയിരുന്നു. ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടിയില്‍ സെഞ്ചുറി നേടാനും റുതാരാജിന് കഴിഞ്ഞു. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്തുണ്ട്.

ALSO READ:ഇയാളിത് ചിരിപ്പിച്ച് കൊല്ലും; ബാറ്റിങ്ങിനിടെ ഫീല്‍ഡിങ്ങുമായി ബാബര്‍ അസം- വിഡിയോ കാണാം...

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പര ഇന്ത്യ തൂക്കിയിരുന്നു. അഞ്ച് മത്സര പരമ്പര 4-1ന് ആയിരുന്നു ആതിഥേയര്‍ സ്വന്തമാക്കിയത്. വിശാഖപട്ടണം, തിരുവനന്തപുരം, റായ്‌പൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നടന്ന മത്സരം ഇന്ത്യ തൂക്കിയപ്പോള്‍ ഗുവാഹത്തിയിലായിരുന്നു ഓസ്‌ട്രേലിയയുടെ ആശ്വാസ വിജയം. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ സൂര്യകുമാര്‍ യാദവിന് കീഴില്‍ യുവനിരയായിരുന്നു ഓസീസിനെതിരെ കളിക്കാന്‍ ഇറങ്ങിയത്.

ALSO READ: 'അര്‍ഷ്‌ദീപിന് പഴയ മികവില്ല, ആവേശ് ഖാന് അതിന് പറ്റുകയുമില്ല'; ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഡെത്ത് ബോളിങ് പ്രശ്‌നമെന്ന് ആകാശ് ചോപ്ര

ABOUT THE AUTHOR

...view details