ദുബായ് :ടി20 ലോകകപ്പ് സൂപ്പർ 12ൽ നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെതിരെ അനായാസ വിജയം നേടി സൗത്ത് ആഫ്രിക്ക. വെസ്റ്റ് ഇൻഡീസിന്‍റെ 144 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്താഫ്രിക്ക 18.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ വിജയ ലക്ഷ്യം കണ്ടു.
അർധസെഞ്ച്വറി നേടിയ എയ്‌ഡൻ മാർക്രമാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. റാസി വാന്‍ ഡെര്‍ ഡ്യൂസനും, റീസ ഹെന്‍ഡ്രിക്‌സും മികച്ച പിന്തുണ നൽകി. വിൻഡീസ് ടോട്ടൽ പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ ക്യാപ്‌റ്റൻ തെംബ ബാവുമയെ നഷ്ടമായി.
അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ ആന്ദ്രെ റസല്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. എന്നാൽ പിന്നീട് ഒന്നിച്ച ഡ്യൂസനും റാസയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മെല്ലെ കരകയറ്റി.ടീം സ്കോർ 61ൽ വെച്ചാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.