ഹൈദരാബാദ്:സര്‍ക്കാര്‍ ഇടപെടല്‍ കണ്ടെത്തിയതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്‌ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ ഏഴിലും തോറ്റ ടീമിന്‍റെ മോശം ഫോമിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍ കണ്ടെത്തി ഐസിസിയുടെ സസ്‌പെന്‍ഷന്‍ എത്തുന്നത്.
അതേസമയം ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി, അപ്പീല്‍ കോടതി പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്‌ച പാര്‍ലമെന്‍റില്‍ സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത പ്രമേയമിറക്കി ക്രിക്കറ്റ് ബോര്‍ഡിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ രാഷ്‌ട്രീയം കൂടിയെത്തി കലുഷിതമായ സാഹചര്യത്തിലാണ്, ശ്രീലങ്കൻ ക്രിക്കറ്റിന്‍റെ ഐസിസി അംഗത്വം അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ സസ്പെൻഡ് ചെയ്‌തതായുള്ള പ്രസ്‌താവന പുറത്തുവരുന്നത്.