കേരളം

kerala

ETV Bharat / sports

ജേതാക്കളെ കണ്ടെത്താന്‍ ബൗണ്ടറികളുടെ കണക്കെടുക്കില്ല, മഴ പെയ്‌താല്‍ പിന്നീട് കാര്യങ്ങള്‍ ഇങ്ങനെ; സെമിയിലെയും ഫൈനലിലെയും നിയമങ്ങള്‍ - ലോകകപ്പ് സെമി നിയമം

ICC Rules For Cricket World Cup 2023 Semi and Final Matches: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിലെയും ഫൈനലിലെയും കളിനിയമങ്ങള്‍.

Cricket World Cup 2023  ICC Rules For Cricket World Cup 2023  Rules For Cricket World Cup 2023 Semi and Final  ICC Boundary Count Rule  Cricket World Cup 2023 Super Over Rule  Cricket World Cup Reserve Day Rule  സെമിയിലേയും ഫൈനലിലേയും നിയമങ്ങള്‍  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് സെമി നിയമം  ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ നിയമം
ICC Rules For Cricket World Cup 2023 Semi and Final Matches

By ETV Bharat Kerala Team

Published : Nov 14, 2023, 7:04 AM IST

മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ട് ആദ്യമായി മുത്തമിട്ടതിന് പിന്നാലെ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ഐസിസിയുടെ 'ബൗണ്ടറി കൗണ്ട് റൂള്‍' (ICC Boundary Count Rule). സൂപ്പര്‍ ഓവറിലും സമനിലയില്‍ കലാശിക്കുന്ന ഒരു മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നതായിരുന്നു ക്രിക്കറ്റിലെ ഈ നിയമം. 2019 ലോകകപ്പിലെ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ഫൈനലിന് ശേഷം ഈ നിയമത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

എന്നാല്‍, ഇപ്രാവശ്യം ഈ കാര്യത്തില്‍ ഐസിസിയ്‌ക്ക് പഴി കേള്‍ക്കേണ്ടി വരില്ല. കാരണം ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മാറ്റം കൊണ്ട് വന്നിട്ടുണ്ട്. ആ നിയമങ്ങള്‍ പരിശോധിക്കാം (ICC Rules For Cricket World Cup Knock Out Matches).

ബൗണ്ടറി കണക്കെടുപ്പില്ല..:കഴിഞ്ഞ ലോകകപ്പില്‍ ബൗണ്ടറികളുടെ കണക്കെടുത്ത് വിജയിയെ തീരുമാനിച്ച രീതി ഇത്തവണ ഉണ്ടാകില്ല (Boundary Count Rule). ഈ ലോകകപ്പിലെ നോക്കൗട്ട് മത്സരം നിശ്ചിത 50 ഓവറുകളും പൂര്‍ത്തിയാകുമ്പോള്‍ സമനിലയിലാണ് കലാശിക്കുന്നതെങ്കില്‍ ഇരു ടീമും സൂപ്പര്‍ ഓവര്‍ കളിക്കണം. സൂപ്പര്‍ ഓവറും ടൈ ആയാല്‍ മത്സരം അടുത്ത സൂപ്പര്‍ ഓവറിലേക്ക് നീളും. ഇങ്ങനെ വിജയിയെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ തുടരണമെന്നാണ് പുതിയ നിയമം (Cricket World Cup 2023 Super Over Rule).

മഴ കളിച്ചാല്‍ മത്സരഫലം:ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ മഴ തടസപ്പെടുത്തിയാല്‍ കളി റിസര്‍വ് ദിനത്തിലേക്ക് നീളും. അതായത്, നവംബര്‍ 15ന് ഇന്ത്യ-ന്യൂസിലന്‍ഡ് നടക്കുന്ന മത്സരം മഴയെ തുടര്‍ന്ന് തടസപ്പെടുകയാണെങ്കില്‍ വിജയിയെ കണ്ടെത്താനായി മത്സരം അടുത്ത ദിവസം (നവംബര്‍ 16) പുനരാരംഭിക്കും. ആദ്യ ദിവസത്തെ അവസാന പന്ത് എറിയുമ്പോള്‍ ഉണ്ടായിരുന്ന സ്കോറില്‍ നിന്നാണ് മത്സരം അടുത്ത ദിവസം പുനരാരംഭിക്കുന്നത് (Cricket World Cup Reserve Day Rule).

എന്നാല്‍, മഴയെത്തിയാലും ആദ്യ ദിവസം തന്നെ വിജയിയെ കണ്ടെത്താന്‍ അമ്പയര്‍മാര്‍ ശ്രമിക്കണമെന്നും ചട്ടമുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം 20 ഓവറുകള്‍ നേരിട്ടുകഴിഞ്ഞാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് മെത്തേഡ് ഉപയോഗപ്പെടുത്തിയായിരിക്കും വിജയിയെ കണ്ടെത്തുന്നത് (DLS Method In Cricket). 20 ഓവര്‍ പന്തെറിയാന്‍ സാധിച്ചില്ലെങ്കില്‍ മഴ മാറുന്നത് വരെ കാത്തിരിക്കേണ്ടി വരും.

അതിന് ശേഷം, ഓവര്‍ വെട്ടിച്ചുരുക്കി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചായിരിക്കും കളിയാരംഭിക്കുന്നത്. എന്നാല്‍, നിശ്ചിത സമയപരിധിക്കുള്ളിലാണ് ഇതും സാധ്യമാകുന്നത്. ആദ്യ ദിവസത്തില്‍ മത്സരം അവസാനിക്കേണ്ട നിശ്ചിത സമയത്തിന് ശേഷം അധികമായി പരമാവധി 120 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.

ഇതിനുള്ളില്‍ കളി തുടങ്ങിയില്ലെങ്കിലായിരിക്കും മത്സരം റിസര്‍വ് ദിനത്തിലേക്ക് പോകുന്നത്. അതേസമയം, സെമി ഫൈനലിന്‍റെ നിശ്ചിത ദിവസത്തിലും റിസര്‍വ് ദിനത്തിലും മഴ പെയ്‌താല്‍ ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലിന് യോഗ്യത നേടും. ഇങ്ങനെ വന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളായിരിക്കും ഫൈനല്‍ കളിക്കുന്നത്. മഴയെ തുടര്‍ന്ന് ഫൈനലും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ രണ്ട് ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

Also Read :ഇന്ത്യയെ ഭയപ്പെടുത്തുന്ന ഒരു ടീമുണ്ടെങ്കിൽ അത് ന്യൂസിലൻഡ് തന്നെ : മുന്‍ താരം റോസ് ടെയ്‌ലര്‍

ABOUT THE AUTHOR

...view details