ദുബായ് : ഫെബ്രുവരി മാസത്തിലെ ഐസിസിയുടെ 'പ്ലയര്‍ ഓഫ് ദി മന്ത്' പുരസ്‌കാരം ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും, ന്യൂസിലാന്‍ഡ് വനിത ഓള്‍ റൗണ്ടര്‍ അമേലിയ കെറും സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരെയും, വെസ്റ്റിന്‍ഡീസിനെതിരെയും നടന്ന പരമ്പരകളില്‍ പുറത്തെടുത്ത മിന്നും പ്രകടനമാണ് ശ്രേയസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
കഴിഞ്ഞമാസം നടന്ന മല്‍സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അയ്യര്‍ കാഴ്‌ചവച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ 3 മത്സരങ്ങളില്‍ നിന്നായി 204 റണ്‍സാണ് അയ്യര്‍ അടിച്ചുകൂട്ടിയത്. പുറത്താകാതെ 3 അര്‍ധസെഞ്ച്വറിയും താരം പരമ്പരയില്‍ നേടിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രേയസ് അയ്യര്‍ മികവ് തുടരുകയാണ്.
Also read : ലാലിഗയില്‍ ജയം തുടര്‍ന്ന് ബാഴ്‌സ; ഒസാസുനയെ തകര്‍ത്തത് നാല് ഗോളിന്