കേരളം

kerala

ETV Bharat / sports

ICC ODI Team Ranking : പാകിസ്ഥാന്‍ ഇപ്പോള്‍ ലോക ഒന്നാം നമ്പര്‍ ടീമല്ല ; മുട്ടന്‍ പണികൊടുത്ത് ഓസീസ് - ഐസിസി ഏകദിന ടീം റാങ്കിങ്

Australia cricket Team reclaimed number one spot in ICC ODI Team Ranking ഐസിസി ഏകദിന ടീം റാങ്കിങ്ങില്‍ പാകിസ്ഥാനെ പിന്തള്ളി ഓസ്‌ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്ത്

ICC ODI Team Ranking  Asia Cup 2023  India vs Pakistan  India cricket Team ODI Ranking  Australia cricket Team  Pakistan cricket Team  Pakistan cricket Team ODI Ranking  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏകദിന റാങ്കിങ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന റാങ്കിങ്  ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം ഏകദിന റാങ്കിങ്  ഐസിസി ഏകദിന ടീം റാങ്കിങ്  ഇന്ത്യ vs പാകിസ്ഥാന്‍
ICC ODI Team Ranking

By ETV Bharat Kerala Team

Published : Sep 10, 2023, 1:16 PM IST

ദുബായ്‌ : ഏഷ്യ കപ്പ് (Asia Cup 2023) സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങാനിരിക്കുന്ന പാകിസ്ഥാന് (Pakistan cricket Team) ഐസിസി ഏകദിന ടീം റാങ്കിങ്ങില്‍ (ICC ODI Team Ranking) ഒന്നാം സ്ഥാനം നഷ്‌ടം. ഓസ്‌ട്രേലിയയാണ് പാകിസ്ഥാനെ പിന്തള്ളി വീണ്ടും തലപ്പത്ത് എത്തിയത് (Australia cricket Team reclaimed number one spot in ICC ODI Team Ranking) . ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വമ്പന്‍ വിജയം നേടിയാണ് ഓസ്‌ട്രേലിയ (Australia cricket Team) ടീം റാങ്കിങ്ങില്‍ മുന്നേറ്റം ഉറപ്പിച്ചത്.

121 റേറ്റിങ്ങുമായാണ് ഓസീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. 120 റേറ്റിങ്ങുമായി പാകിസ്ഥാന്‍ തൊട്ട് പിന്നിലുണ്ട്. കഴിഞ്ഞ റാങ്കിങ്ങിലായിരുന്നു പാകിസ്ഥാന്‍ ഓസീസിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നത്. 144 റേറ്റിങ്ങുള്ള ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത് (India cricket Team ODI Ranking). 106 റേറ്റിങ്ങുമായി ന്യൂസിലന്‍ഡും 99 റേറ്റിങ്ങുമായി ഇംഗ്ലണ്ടുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

അതേസമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാമത്തേയും ഇന്ത്യ തങ്ങളുടെ ആദ്യത്തേയും മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് പാക് ടീം എത്തുന്നത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലുള്ള ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരം മഴയെത്തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മഴ കനത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. മത്സരം ആരംഭിക്കുന്ന മൂന്ന് മണിമുതല്‍ ഏഴ് മണിവരെ കൊളംബോയില്‍ 50 ശതമാനം മുതല്‍ 70 ശതമാനം വരെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ALSO READ: Harbhajan Singh Advice To Indian Cricket Team പാക് പേസര്‍മാരെ അടിച്ച് നിലംപരിശാക്കാം, ഷഹീന് അതിന് കഴിയുന്നില്ലെന്ന് ഉറപ്പുവരുത്തണം; തന്ത്രമോതി ഹര്‍ഭജന്‍

ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ, ഇഷാൻ കിഷൻ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഇഫ്‌തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, തയ്യബ് താഹിർ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, അബ്‌ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഉസാമ മിർ, മുഹമ്മദ് റിസ്വാൻ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.

ABOUT THE AUTHOR

...view details