ദുബായ് : ഏകദിന റാങ്കിങ്ങില്‍ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓഫ് സ്പിന്നര്‍ മെഹ്ദി ഹസൻ. ബൗളര്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്താന്‍ താരത്തിനായി. ഇതോടെ ആദ്യ രണ്ട് റാങ്കിനുള്ളിൽ എത്തുന്ന മൂന്നാമത്തെ മാത്രം ബംഗ്ലാദേശ് താരമാവുകയാണ് മെഹ്ദി.ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ മെഹ്ദി ഹസന് കഴിഞ്ഞിരുന്നു. ആദ്യ മത്സരത്തില്‍ 30 റൺസിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ താരം രണ്ടാം ഏകദിനത്തിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.
ഏകദിന റാങ്കിങ്ങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി മെഹ്ദി ഹസൻ - ബംഗ്ലാദേശ് ക്രിക്കറ്റ് താരം
ആദ്യ രണ്ട് റാങ്കിനുള്ളിൽ എത്തുന്ന മൂന്നാമത്തെ മാത്രം ബംഗ്ലാദേശ് താരമാവുകയാണ് മെഹ്ദി.
ഏകദിന റാങ്കിങ്ങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി മെഹ്ദി ഹസൻ
also read:'ഞാനവളുടെ പങ്കാളിയാണ് ഉടമയല്ല'; വിവാദത്തില്‍ പ്രതികരണവുമായി ഇര്‍ഫാന്‍ പഠാന്‍
അതേസമയം 2009-ൽ ഒന്നാം സ്ഥാനത്തെത്തിയ ഓൾറൗണ്ടര്‍ ഷാക്കിബുൽ ഹസ്സനും 2010-ൽ രണ്ടാം സ്ഥാനത്തെത്തിയ സ്പിന്നർ അബ്ദുള്‍ റസാഖുമാണ് ഇതിന് മുമ്പ് ആദ്യ രണ്ടിലെത്തിയ ബംഗ്ലാദേശ് താരങ്ങള്‍. ഇടങ്കയ്യൻ പേസര്‍ മുസ്തഫിസുർ റഹ്മാനും റാങ്കിങ്ങിൽ മുന്നേറ്റം നടത്തിയിട്ടുണ്ട്. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം ഒമ്പതാം റാങ്കിലെത്തി.