കേരളം

kerala

ETV Bharat / sports

ICC ODI Rankings | രോഹിതും കോലിയും വീണു, റാങ്കിങ്ങില്‍ ഇഷാനും കുല്‍ദീപിനും നേട്ടം - രോഹിത് ശര്‍മ

ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma).

ICC ODI Rankings  Ishan Kishan ODI Rankings  Kuldeep Yadav  Kuldeep Yadav ODI Rankings  Virat Kohli  Rohit Sharma  Rohit Sharma ODI Rankings  Virat Kohli ODI Rankings  ഐസിസി ഏകദിന റാങ്കിങ്  ഇഷാന്‍ കിഷന്‍  കുല്‍ദീപ് യാദവ്  രോഹിത് ശര്‍മ  വിരാട് കോലി
നേട്ടം കൊയ്‌ത് ഇഷാനും കുല്‍ദീപും

By

Published : Aug 2, 2023, 5:51 PM IST

ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ 15 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 45-ാം റാങ്കിലാണ് എത്തിയത്. വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളിലും ഓപ്പണറായെത്തിയ താരം യഥാക്രമം 52, 55, 74 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്‌തത്.

ഏഴാമത് തുടരുന്ന ശുഭ്‌മാന്‍ ഗില്ലാണ് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ താരം. വിന്‍ഡീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ പുറത്തിരുന്ന വിരാട് കോലിയ്‌ക്കും രോഹിത് ശര്‍മയ്‌ക്കും ഓരോ സ്ഥാനങ്ങള്‍ നഷ്‌ടമായി. വിരാട് കോലി എട്ടില്‍ നിന്നും ഒമ്പതാമതേക്ക് താഴ്‌ന്നപ്പോള്‍ രോഹിത് ആദ്യ പത്തില്‍ നിന്നും പുറത്തായി.

പത്താം സ്ഥാനത്തുണ്ടായിരുന്ന രോഹിത് പതിനൊന്നിലേക്കാണ് താഴ്‌ന്നത്. ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്താണ് രോഹിത്തിനെ മറികടന്ന് ആദ്യ പത്തില്‍ ഇടം നേടിയത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്ന് മുതല്‍ ഏഴ്‌ വരെയുള്ള സ്ഥാനങ്ങളില്‍ മാറ്റമില്ല.

പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് തലപ്പത്ത് തുടരുന്നത്. ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡസ്സൻ, പാക് താരങ്ങളായ ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്‌ എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുള്ളത്. അയര്‍ലന്‍ഡിന്‍റെ ഹാരി ടെക്‌ടര്‍, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അഞ്ചാം റാങ്ക് പങ്കിടുകയാണ്. ദക്ഷണിഫ്രിക്കയുടെ ക്വിന്‍ണ്‍ ഡി കോക്ക് ഒരു സ്ഥാനം ഉയര്‍ന്ന് എട്ടാമതും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് ഒരു സ്ഥാനം ഉയര്‍ന്ന് 10-ാം റാങ്കിലുമെത്തിയതാണ് ആദ്യ പത്തിലുള്ള മറ്റ് മാറ്റങ്ങള്‍.

ബോളര്‍മാരുടെ പട്ടികയില്‍ വിന്‍ഡീസിനെതിരെ മിന്നിയ ഇന്ത്യയുടെ കുല്‍ദീപ് യാദവും നേട്ടമുണ്ടാക്കി. എട്ട് സ്ഥാനം ഉയര്‍ന്ന് 14-ാം റാങ്കിലാണ് കുല്‍ദീപ് എത്തിയത്. പരമ്പരയുടെ ഭാഗമല്ലാതിരുന്ന ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒരു സ്ഥാനം താഴ്‌ന്ന് നാലാം റാങ്കിലെത്തിയപ്പോള്‍ അഫ്‌ഗാന്‍ താരം റാഷിദ് ഖാന്‍ നാലില്‍ നിന്നും മൂന്നിലേക്ക് കയറിയതാണ് ആദ്യ പത്തിലുള്ള മാറ്റം. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളില്ല.

ടെസ്റ്റ് റാങ്കിങ്:ടെസ്റ്റ് റാങ്കിങ്ങില്‍ ആഷസ് പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ നേട്ടമുണ്ടാക്കി. ന്യൂസിലന്‍ഡിന്‍റെ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തേക്കും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് മൂന്നാം റാങ്കിലേക്കും കയറി.

പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതെത്തിയപ്പോള്‍ ഓസീസിന്‍റെ മാര്‍നെസ്‌ ലെബുഷെയന്‍ മൂന്ന് സ്ഥാനങ്ങള്‍ താഴ്‌ന്ന് അഞ്ചാം റാങ്കിലേക്കും ഓസീസിന്‍റെ ട്രാവിസ് ഹെഡ് രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് ആറാം റാങ്കിലുമെത്തി. ഓസീസ് താരം ഉസ്‌മാന്‍ ഖവാജ ഒരു സ്ഥാനം ഉയര്‍ന്ന് ഏഴാമതെത്തിയപ്പോള്‍ കിവീസിന്‍റെ ഡാരില്‍ മിച്ചലിന് ഒരു സ്ഥാനം നഷ്‌ടമായി.

ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് 10-ല്‍ നിന്നും ഒരു സ്ഥാനം ഉയര്‍ന്നതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒമ്പതില്‍ നിന്നും പത്തിലേക്ക് താഴ്‌ന്നു. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിനും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആഷസോടെ വിരമിച്ച ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോ‍ഡ് നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് നാലാം സ്ഥാനത്ത് എത്തി.

ALSO READ: Sanju Samson | 'ലേശം വെല്ലുവിളിയാണ്, എന്നാലും എനിക്ക് ചില പദ്ധതികളുണ്ട്': റൺസ് നേടി ട്രാക്കിലായതിനെ കുറിച്ച് സഞ്ജു

ABOUT THE AUTHOR

...view details