കേരളം

kerala

ETV Bharat / sports

ICC ODI Rankings തൊട്ടരികില്‍ ശുഭ്‌മാന്‍ ഗില്‍; കഷ്‌ടിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തി ബാബര്‍ അസം

Babar Azam vs Shubman Gil : ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസമിന് തൊട്ടരികിലെത്തി ശുഭ്‌മാന്‍ ഗില്‍.

Babar Azam vs Shubman Gil  Babar Azam  Shubman Gil  ICC ODI Rankings  Shubman Gil ICC ODI Rankings  Babar Azam ICC ODI Rankings  India vs Australia  ശുഭ്‌മാന്‍ ഗില്‍  ബാബര്‍ അസം  ഐസിസി റാങ്കിങ്
ICC ODI Rankings Babar Azam vs Shubman Gil

By ETV Bharat Kerala Team

Published : Sep 27, 2023, 4:18 PM IST

ദുബായ്‌: ഐസിസി ഏകദിന റാങ്കിങ്ങില്‍ (ICC ODI Rankings) ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ നായകന്‍ ബാബര്‍ (Babar Azam) അസമുമായുള്ള റേറ്റിങ് പോയിന്‍റിലെ വ്യത്യാസം ഗണ്യമായി കുറച്ച് ഇന്ത്യയുടെ യുവ താരം ശുഭ്‌മാന്‍ ഗില്‍ (Shubman Gil). ഇന്ന് പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാബറുമായി 10 റേറ്റിങ് പോയിന്‍റിന്‍റെ അകലം മാത്രമാണ് ഗില്ലിനുള്ളത്. നിലവില്‍ 857 റേറ്റിങ്‌ പോയിന്‍റാണ് ബാബര്‍ക്കുള്ളത്.

847 റേറ്റിങ് പോയിന്‍റുമായാണ് ശുഭ്‌മാന്‍ ഗില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആഴ്‌ചത്തെ റാങ്കിങ്ങില്‍ 43 പോയിന്‍റിന്‍റെ വ്യത്യസമായിരുന്നു ഗില്ലും ബാബറും തമ്മില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടന മികവാണ് 24-കാരനായ ഗില്ലിന്‍റെ റേറ്റിങ് പോയിന്‍റ് ഉയര്‍ത്തിയത്.

ALSO READ: Harbhajan Singh On Suryakumar Yadav : 'ലോകകപ്പില്‍ സൂര്യ കളിക്കണം, ആരെ പുറത്താക്കിയാലും വേണ്ടില്ല'; വമ്പന്‍ പിന്തുണയുമായി ഹര്‍ഭജന്‍

മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 63 പന്തില്‍ 74 റണ്‍സ് നേടിയ താരം, ഇന്‍ഡോറിലെ രണ്ടാം ഏകദിനത്തില്‍ 97 പന്തില്‍ 104 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സെലക്‌ടര്‍മാര്‍ ഗില്ലിന് വിശ്രമം അനുവദിച്ചിരുന്നു. മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍ കളിക്കുകയും 22 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുകയും ചെയ്‌തിരുന്നെങ്കില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായി ലോകകപ്പിന് ഇറങ്ങാന്‍ ഗില്ലിന് കഴിയുമായിരുന്നു.

ALSO READ: S Sreesanth picks all time ODI World Cup XI of India 'ഞാനില്ലാതെ ഒരു ടീമുണ്ടോ', ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ശ്രീശാന്ത്

ജോലിഭാരം കുറയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് ഗില്ലിന് സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചത്. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് എതിരായ തോല്‍വിക്ക് ശേഷം ബാബര്‍ അസമും പാകിസ്ഥാനും ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല. അതേസമയം വിരാട് കോലിയാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

694 റേറ്റിങ് പോയിന്‍റുമായി ഒമ്പതാമതാണ് കോലിയുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11-ാം റാങ്കിലാണ്. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 680 റേറ്റിങ് പോയിന്‍റാണ് താരത്തിനുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡിന് 669 റേറ്റിങ് പോയിന്‍റാണുള്ളത്. 625 റേറ്റിങ് പോയിന്‍റുമായി ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് പത്താമതുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യ ഏഴാം റാങ്കിലുണ്ട്.

ALSO READ: Dipendra Singh Airee Hits 6 Consecutive Sixes : പാറിപ്പറന്നത് തുടര്‍ച്ചയായ 6 സിക്‌സറുകള്‍ ; യുവിയുടെ റെക്കോഡ് തകര്‍ത്ത ഐറിയുടെ പ്രകടനം കാണാം

ABOUT THE AUTHOR

...view details