കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ്; ഇന്ത്യ -പാക് പോരാട്ടം ഒക്‌ടോബർ 24 ന്

ഒക്‌ടോബർ 17ന് യോഗ്യത മത്സരങ്ങളും ഒക്‌ടോബർ 23 ന് സൂപ്പർ 12 മത്സരങ്ങളും ആരംഭിക്കും. നവംബർ 14 നാണ് ഫൈനൽ.

ICC Men's T20 World Cup  ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു  ടി20 ലോകകപ്പ്  ICC Men's T20 World Cup Update  T20  T20 World Cup  T20 ലോകകപ്പ്  T20 ക്രിക്കറ്റ്  ലോകകപ്പ്  ലോകകപ്പ് ഇന്ത്യ പാകിസ്ഥാൻ
ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ -പാക്ക് പോരാട്ടം ഒക്‌ടോബർ 24 ന്

By

Published : Aug 17, 2021, 12:27 PM IST

ദുബായ്: ടി20 ലോകകപ്പിന്‍റെ മത്സര ക്രമം പ്രഖ്യാപിച്ചു. യോഗ്യത മത്സരങ്ങൾ ഒക്‌ടോബർ 17നും സൂപ്പർ 12 മത്സരങ്ങൾ ഒക്‌ടോബർ 23 നും ആരംഭിക്കും. നവംബർ 14 നാണ് ഫൈനൽ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.

ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്ഥാനുമായിട്ടാണ്. ഒക്‌ടോബർ 24 ന് ദുബായിൽ വെച്ചാണ് മത്സരം. പാകിസ്ഥാനു ശേഷം ഇന്ത്യയുടെ അടുത്ത എതിരാളി കരുത്തരായ ന്യൂസിലന്‍ഡാണ്. ഒക്ടോബര്‍ 31നാണ് കിവീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. നവംബര്‍ മൂന്നിന് അഫ്‌ഗാനിസ്ഥാനുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നവംബര്‍ അഞ്ചിന് യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന ടീമിനെ നേരിടും.

നവംബര്‍ എട്ടിന് യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം. ആറു രാജ്യങ്ങള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും.

ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവരെക്കൂടാതെ യോഗ്യത റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി അണിനിരക്കും.

ALSO READ:ലോർഡ്‌സിൽ ഇന്ത്യക്ക് ചരിത്രവിജയം; ഇംഗ്ലണ്ടിനെ തകർത്തത് 151 റണ്‍സിന്

പോയിന്‍റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. നവംബര്‍ 10നാണ് ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍. ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും ബിയിലെ ഒന്നാംസ്ഥാനക്കാരും മത്സരിക്കുന്ന രണ്ടാം സെമി ഫൈനൽ നവംബർ 11 ന് നടക്കും. രണ്ടു സെമി ഫൈനലുകള്‍ക്കും ഓരോ റിസര്‍വ് ദിനവുമുണ്ടാവും.

ABOUT THE AUTHOR

...view details