കേരളം

kerala

ETV Bharat / sports

വരുന്നു ഇന്ത്യ- പാക് പോരാട്ടം, ടി 20 വേൾഡ് കപ്പ് മത്സര ക്രമമായി - ടി 20 വേൾഡ് കപ്പ് വാർത്ത

രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ഒക്‌ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇ, ഒമാന്‍ എന്നിവിടങ്ങളിൽ വെച്ചാണ് ലോകകപ്പ് നടക്കുന്നത്.

ടി 20 വേൾഡ്  ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ  ICC Men's T20 World Cup  ടി 20 വേൾഡ് കപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു  ടി ട്വന്‍റി വേൾഡ് കപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു  ലോകകപ്പ്  ഐ.സി.സി പുരുഷ ടി-20 വേൾഡ്‌കപ്പ്
ടി 20 വേൾഡ് കപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു; ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ

By

Published : Jul 16, 2021, 4:43 PM IST

യു.എ.ഇ: ക്രിക്കറ്റ് ലോകത്തെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ! അതെ, ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഐ.സി.സി പുരുഷ ടി-20 വേൾഡ്‌കപ്പ് മത്സരത്തിന്‍റെ മത്സര ക്രമം പ്രഖ്യാപിച്ചു. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരക്കുന്നത്. കൂടാതെ യോഗ്യത റൗണ്ടിലേക്കായി 8 ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളും ഉണ്ട്.

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ വന്നു എന്നത് ഏതോരു ക്രിക്കറ്റ് പ്രേമിയെയും ആവേശം കൊള്ളിക്കുന്നു. കൂടാതെ ന്യൂസിലന്‍റ്, അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് എ യിലെ റണ്ണറപ്പ്, ഗ്രൂപ്പ് ബി യിലെ വിജയി എന്നിവരും ഇന്ത്യയോടൊപ്പം രണ്ടാം ഗ്രൂപ്പിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

എന്നാൽ വമ്പൻ ടീമുകളെല്ലാം ഒന്നാം ഗ്രൂപ്പിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് ഒന്നാം ഗ്രൂപ്പിലൂള്ളത്. ഇവരെ കൂടാതെ ഗ്രൂപ്പ് എ യിലെ വിജയിയും, ഗ്രൂപ്പ് ബി യിലെ റണ്ണറപ്പും ഒന്നാം ഗ്രൂപ്പിലാണ് മത്സരിക്കുന്നത്.

ALSO READ:ശ്രീലങ്കൻ പര്യടനം: ഇന്ത്യൻ സംഘത്തിന്‍റെ പരിശീലനം ആരംഭിച്ചു

യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യുഗ്വിനി, ഒമാന്‍ എന്നിവരും മാറ്റുരയ്ക്കും.

മാർച്ച് വരെയുള്ള ടീമുകളുടെ റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകൾ നിർണയിച്ചിരിക്കുന്നത്. ഒക്‌ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇ, ഒമാന്‍ എന്നിവിടങ്ങളിൽ വെച്ചാണ് ലോകകപ്പ് നടക്കുക.

ABOUT THE AUTHOR

...view details