കേരളം

kerala

ETV Bharat / sports

ഇന്ത്യയ്‌ക്ക് ഐസിസി പിഴ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ കുത്തനെ താഴോട്ട് - ഇന്ത്യയ്‌ക്ക് ഐസിസി പിഴ

ICC fined India For Slow Over Rate: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് പിഴ ലഭിച്ചതോടെ ലോക ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ.

ICC fined India  South Africa Vs India  ഇന്ത്യയ്‌ക്ക് ഐസിസി പിഴ  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
India dropped to 6th spot in the ICC World Test Championship points table

By ETV Bharat Kerala Team

Published : Dec 29, 2023, 3:29 PM IST

ദുബായ്‌:ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി (South Africa Vs India 1st Test). സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് രോഹിത് ശര്‍മയുടെ സംഘത്തിന്‍റെ ചെവിക്ക് പിടിച്ച് ഐസിസി. രണ്ട് പോയിന്‍റിന്‍റെ പെനാൽറ്റിയും കളിക്കാരുടെ മാച്ച് ഫീയുടെ 10 ശതമാനം പിഴയുമാണ് ഐസിസി ശിക്ഷ വിധിച്ചിരിക്കുന്നത് (ICC fined India For Slow Over Rate In Centurion).

നിശ്ചയിച്ച സമയത്തിനേക്കാള്‍ ഇന്ത്യ രണ്ട് ഓവര്‍ പിന്നിലായിരുന്നു എന്നാണ് ഐസിസി മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഐസിസി പെരുമാറ്റച്ചട്ടത്തിന്‍റെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാതിരിക്കുന്ന ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് പിഴ ചുമത്തുക. പ്രോട്ടീസിനെതിരെ ഇന്ത്യ രണ്ട് ഓവറുകള്‍ പിന്നിലായതിനാലാണ് പിഴ പത്ത് ശതമാനമായത്.

രണ്ട് പോയിന്‍റിന്‍റെ പെനാൽറ്റി ലഭിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ കനത്ത തിരിച്ചടിയാണ് ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്. പ്രോട്ടീസിനെതിരായ തോൽവിക്ക് ശേഷം, മൂന്ന് ടെസ്റ്റുകളിൽ നിന്ന് 16 പോയിന്‍റും 44.44 പോയിന്‍റ് ശതമാനവുമായി ടീം അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരുന്നു.

എന്നാല്‍ രണ്ട് പോയിന്‍റുകള്‍ വെട്ടിക്കുറയ്‌ക്കപ്പെട്ടതോടെ ഒരു സ്ഥാനം കൂടി ഇന്ത്യയ്‌ക്ക് നഷ്‌ടമായി (India dropped to 6th spot in the ICC World Test Championship points table). 14 പോയിന്‍റും 38.89 പോയിന്‍റ് ശതമാനവുമായി ആറാം സ്ഥാനത്തേക്കാണ് ടീം വീണത്. ഇന്ത്യയ്‌ക്ക് എതിരായ വിജയത്തോടെ 100 പോയിന്‍റ് ശതമാവുമായി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ALSO READ: ബുംറയെ മാത്രം ആശ്രയിക്കാനാവില്ല ; തുറന്നടിച്ച് രോഹിത് ശര്‍മ

പാകിസ്ഥാന്‍ (61.11 പോയിന്‍റ് ശതമാനം), ന്യൂസിലന്‍ഡ് (50.00 പോയിന്‍റ് ശതമാനം), ബംഗ്ലാദേശ് (50.00 പോയിന്‍റ് ശതമാനം), ഓസ്‌ട്രേലിയ (41.67 പോയിന്‍റ് ശതമാനം) എന്നിവരാണ് യഥാക്രമം ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. അതേസമയം സെഞ്ചൂറിയനില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയക്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ 245 റണ്‍സായിരുന്നു നേടിയിരുന്നത്.

ALSO READ: ആ 'പിഴവ്' ഇന്ത്യയ്‌ക്ക് തിരിച്ചടിയായി, രോഹിത്തിന്‍റെ തന്ത്രങ്ങളെ വിമര്‍ശിച്ച് രവി ശാസ്‌ത്രി

പ്രോട്ടീസ് മറുപടി നല്‍കിയത് 408 റണ്‍സ് അടിച്ചാണ്. ഇതോടെ 163 റണ്‍സിന്‍റെ ലീഡുവഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ 131 റണ്‍സിന് തകര്‍ന്നടിഞ്ഞ് മൂന്നാം ദിനത്തില്‍ തന്നെ തോല്‍വി സമ്മതിയ്‌ക്കുകയായിരുന്നു. വിജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ പ്രോട്ടീസ് 1-0ന് മുന്നിലെത്തി. കേപ്‌ടൗണിലെ ന്യൂലാൻഡ്‌സിൽ ജനുവരി മൂന്ന് മുതല്‍ ഏഴ്‌ വരെയാണ് രണ്ടാം ടെസ്റ്റ്.

ALSO READ:146 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം ; വമ്പന്‍ റെക്കോഡ് സ്വന്തമാക്കി വിരാട് കോലി

ABOUT THE AUTHOR

...view details