കേരളം

kerala

ETV Bharat / sports

സ്വവര്‍ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിനും പങ്കാളിക്കും കുഞ്ഞ് പിറന്നു - ജെസ്സ് ഹോളിയോക്ക്

റിലീ ലൂയിസ് ഷൂട്ട് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മേഗന്‍ അറിയിച്ചു.

homosexual couple  Australian pacer  Megan Schutt  jess holyoake  മേഗന്‍ ഷൂട്ട്  ജെസ്സ് ഹോളിയോക്ക്  സ്വവര്‍ഗ ദമ്പതികള്‍
സ്വവര്‍ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിനും പങ്കാളിക്കും കുഞ്ഞ് പിറന്നു

By

Published : Aug 21, 2021, 7:27 PM IST

സിഡ്‌നി: സ്വവര്‍ഗ ദമ്പതികളായ ഓസ്‌ട്രേലിയന്‍ പേസര്‍ മേഗന്‍ ഷൂട്ടിനും പങ്കാളി ജെസ്സ് ഹോളിയോക്കെയ്ക്കും കുഞ്ഞ് പിറന്നു. ജെസ്സ് ഹോളിയോകെയ്ക്കയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞ് പിറന്ന വിവരം മേഗന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. റിലീ ലൂയിസ് ഷൂട്ട് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം അറിയിച്ചു. ഓഗസ്റ്റ് 17ന് രാത്രി 10.09നാണ് കുഞ്ഞിന്‍റെ ജനനമെന്നും ട്വീറ്റില്‍ താരം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി ദമ്പതികള്‍ പങ്കുവെച്ചിരുന്നു.

2019ല്‍ വിവാഹിതരായ ഇരുവരും ഈ വര്‍ഷം മെയിലാണ് ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ആരാധകരോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഗര്‍ഭധാരണം സംബന്ധിച്ച വിവരങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല.

also read:ഇന്ത്യയുടേത് മികച്ച പേസ് ബൗളിങ് കോമ്പിനേഷന്‍: ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ

ABOUT THE AUTHOR

...view details