കേരളം

kerala

ETV Bharat / sports

കൊവിഡില്‍ ഇന്ത്യ കഷ്ടപ്പെടുന്ന കാഴ്ച ഹൃദയഭേദകമെന്ന് കെവിന്‍ പീറ്റേഴ്സണ്‍

'നിങ്ങളുടെ ദയയും, മഹാമനസ്കതയും ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും ശ്രദ്ധിക്കപ്പെടാതെ പോകില്ല'

kevin pietersen  കെവിന്‍ പീറ്റേഴ്സണ്‍  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം  covid  കൊവിഡ്
കൊവിഡില്‍ ഇന്ത്യ കഷ്ടപ്പെടുന്ന കാഴ്ച ഹൃദയ ഭേദകം: കെവിന്‍ പീറ്റേഴ്സണ്‍

By

Published : May 4, 2021, 9:39 PM IST

അഹമ്മദാബാദ്: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഇന്ത്യ ദുരിതമനുഭവിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

'ഇന്ത്യ - ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യം കഷ്ടപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണ്. നിങ്ങൾ ഇതില്‍ നിന്നും പുറത്തുകടക്കും. ഇതിൽ നിന്നും നിങ്ങൾ കൂടുതൽ ശക്തരാകും. നിങ്ങളുടെ ദയയും, മഹാമനസ്കതയും ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും ശ്രദ്ധിക്കപ്പെടാതെ പോകില്ല'- പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു.

അതേസമയം മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങള്‍ക്കും രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹെെദരാബാദ് നെഹറു മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിസിഎംബിയില്‍ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

read more: ജനങ്ങളുടെ ജീവനേക്കാള്‍ പ്രധാനമന്ത്രിക്ക് വലുത് ഈഗോയെന്ന് രാഹുല്‍

സിംഹങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സിംഹങ്ങള്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നതായും സാധാരണ രീതിയില്‍ പെരുമാറുകയും ഭക്ഷണം കഴിക്കുന്നതായും അധികൃതർ പറഞ്ഞു. അതേസമയം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം മെയ് രണ്ട് മുതൽ മൃഗശാല അടച്ചിട്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details