കേരളം

kerala

ETV Bharat / sports

എല്ലാ പന്തിലും വിക്കറ്റെടുക്കുന്നതായിരുന്നു അയാളുടെ പ്രകടനം ; ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ച് ഗവാസ്‌കര്‍

ലോര്‍ഡ്‌സില്‍ മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഹമ്മദ് സിറാജും, ഇഷാന്ത് ശര്‍മയുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.

By

Published : Aug 15, 2021, 10:53 PM IST

india vs england  ഇന്ത്യ-ഇംഗ്ലണ്ട്  മുഹമ്മദ് സിറാജ്  ഗവാസ്ക്കര്‍  സുനില്‍ ഗവാസ്ക്കര്‍
എല്ലാ പന്തിലും വിക്കറ്റെടുക്കുന്നതായിരുന്നു അയാളുടെ പ്രകടനം; ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ച് ഗവാസ്ക്കര്‍

മുംബൈ : ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയ പേസര്‍ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ലോര്‍ഡ്‌സില്‍ എല്ലാ പന്തിലും വിക്കറ്റെടുക്കുന്ന തരത്തിലായിരുന്നു ബോളിങ്ങെന്നായിരുന്നു ഗവാസ്‌കറിന്‍റെ പ്രശംസ.

"പേസര്‍മാരെ നേരിടുമ്പോള്‍ ഒരു ബാറ്റ്സ്മാന്‍ അവരുടെ ശരീരഭാഷയില്‍ സൂക്ഷ്മത പുലര്‍ത്തും. ബോളര്‍ ക്ഷീണിതനാണെന്ന് മനസിലാക്കി കഴിഞ്ഞാല്‍, ബാറ്റ്‌സ്‌മാന് എളുപ്പത്തില്‍ റണ്‍സ് കണ്ടെത്താനാവും.

എന്നാല്‍ സിറാജിന്‍റെ കാര്യത്തില്‍ ഇത് സംഭവിച്ചതേയില്ല. എല്ലാ പന്തിലും വിക്കറ്റെടുക്കുന്ന രീതിയിലായിരുന്നു സിറാജിന്‍റെ ബൗളിങ്," ഗവാസ്‌കര്‍ പറഞ്ഞു.

ലോര്‍ഡ്‌സില്‍ മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഹമ്മദ് സിറാജും, ഇഷാന്ത് ശര്‍മയുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

also read:'സ്വാതന്ത്ര്യദിനാശംസകൾ ഇന്ത്യ' ; ഏവരെയും മിസ് ചെയ്യുന്നുവെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

51 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ അഞ്ച് ബാറ്റ്‌സ്‌മാന്മാരെയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ കൂടാരം കയറ്റിയത്. അതേസമയം മത്സരത്തിന്‍റെ രണ്ടാം ദിനം ഡോ സിബ്ലിയേയും ഹസീബ് ഹമീദിനേയും തൊട്ടടുത്ത പന്തില്‍ താരം പുറത്താക്കിയിരുന്നു. മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ താരം ആകെ വിക്കറ്റ് നേട്ടം നാലാക്കി.

ABOUT THE AUTHOR

...view details